ഷൂ കെട്ടാനല്ലാതെ ഒരിക്കലും തല കുനിക്കരുതെന്ന് മഞജു വാര്യർ

എല്ലാം ക്യത്യമായി നിരീക്ഷിക്കണമെന്നും എല്ലാത്തിനും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന അടിക്കുറിപ്പോടെ മറ്റൊരു ചിത്രവും മഞ്ജു തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിച്ചുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-25 10:10:13.0

Published:

25 Nov 2022 10:07 AM GMT

ഷൂ കെട്ടാനല്ലാതെ ഒരിക്കലും തല കുനിക്കരുതെന്ന് മഞജു വാര്യർ
X

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജുവാര്യർ. മലയാളത്തിലെ ലേഡി സൂപ്പർ സുപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ചർച്ചയാവുന്നത്. ഷൂ കെട്ടാനല്ലാതെ ഒരിക്കലും തല കുനിക്കരുതെന്ന് എന്ന അടിക്കുറിപ്പോടുകൂടിയാണ് മഞ്ജു തൻറെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എല്ലാം ക്യത്യമായി നിരീക്ഷിക്കണമെന്നും എല്ലാത്തിനും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന അടിക്കുറിപ്പോടെ മറ്റൊരു ചിത്രവും മഞ്ജു തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിച്ചുണ്ട്. നീരജ് മാധവടക്കം നിരവധി താരങ്ങളാണ് പോസ്റ്റിന് താഴെ മറുപടികളുമായി എത്തിയിരിക്കുന്നത്.

1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്കെത്തുന്നത്. 18-മത്തെ വയസിൽ സല്ലാപം (1996) എന്ന ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയായ മഞ്ജു നീണ്ട ഇടവേളക്ക് ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്. മേരി ആവാസ് സുനോ എന്ന ചിത്രമാണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയത്.

TAGS :

Next Story