Quantcast

കിം കിം...; കുട്ടിപ്പട്ടാളത്തിനൊപ്പം വീണ്ടും ചുവടുവച്ച് മഞ്ജു വാര്യര്‍

ലുലു മാളിൽ എത്തിയ കുസൃതിക്കുരുന്നുകൾക്കൊപ്പമാണ് മഞ്ജു വാര്യർ ചുവടുവച്ചത്

MediaOne Logo

Web Desk

  • Published:

    20 May 2022 8:14 AM GMT

കിം കിം...; കുട്ടിപ്പട്ടാളത്തിനൊപ്പം വീണ്ടും ചുവടുവച്ച് മഞ്ജു വാര്യര്‍
X

മഞ്ജു വാര്യര്‍ നായികയായ സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിനു മുന്‍പേ തന്നെ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. മഞ്ജു തന്നെ പാടിയ 'കിം കിം' എന്ന ഗാനവും താരത്തിന്‍റെ ഡാന്‍സും വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും കിം കിം ചുവടുകളുമായി എത്തിയിരിക്കുകയാണ് നടി.

ലുലു മാളിൽ എത്തിയ കുസൃതിക്കുരുന്നുകൾക്കൊപ്പമാണ് മഞ്ജു വാര്യർ ചുവടുവച്ചത്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ് മഞ്ജു അണിയറപ്രവർത്തകർക്കൊപ്പം ലുലു മാളിൽ എത്തിയത്. ഫാന്‍റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

TAGS :

Next Story