Quantcast

'മാർക്കോ' തമിഴ് ടീസർ പുറത്തുവിട്ടു

ചിത്രം ഡിസംബർ 20ന് പ്രദർശനത്തിനെത്തും

MediaOne Logo

Web Desk

  • Published:

    11 Nov 2024 5:56 PM IST

മാർക്കോ തമിഴ് ടീസർ പുറത്തുവിട്ടു
X

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'മാർക്കോ' എന്ന ചിത്രത്തിൻ്റെ തമിഴ് ടീസർ പുറത്തുവിട്ടു. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരിക്കുകയാണ് ചിത്രത്തിന്റെ പുതിയതായി പുറത്ത് വിട്ട തമിഴ് ടീസർ.

തമിഴ് ചലച്ചിത്ര രംഗം എന്നും ആക്ഷൻ സിനിമകൾക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ്. അതുകൊണ്ടുതന്നെ ഈ സിനിമ തമിഴ് ചലചിത്ര ആസ്വാദകർക്ക് പുതിയ അനുഭവമായി മാറിയിരിക്കുകയാണ്. ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവയുടെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലെ താരങ്ങളും, ബോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് മാർക്കോ ഒരുക്കുന്നത്. ഇന്ത്യയിലെതന്നെ മികച്ച സംഗീത സംവിധായകനായ രവി ബസ്രൂറിന്റെ സംഗീതവും, കലൈകിംഗ്സ്റ്റൻ്റെ എട്ട് ആക്ഷനുകളും ഈ ചിത്രത്തിൻ്റെ പ്രതീക്ഷയുയർത്തുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഡിസംബർ 20ന് പ്രദർശനത്തിനെത്തും



TAGS :

Next Story