വമ്പൻ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്
നിഖിൽ മോഹനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്
കൊച്ചി: അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന "മെൽകൗ പോണ്ടിച്ചേരി" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. അരുൺ ഗോപി എക്സൈറ്റ്മെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. നിഖിൽ മോഹനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ.
സനൂപ് തൈക്കുടമാണ് തിരക്കഥ രചിച്ചത്. അദ്ദേഹം സിനിമയിൽ ഒരു കഥാപാത്രമായെത്തുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക പുതുമുഖമായ ശ്രീലക്ഷ്മി വിജയൻ ആണ്. ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫൺ ത്രില്ലിങ് റൈഡ് ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും.
ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിങ് - സാഗർ ദാസ്, ആർട്ട് - അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ, മേക്കപ്പ് - ശ്വേതിൻ വി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ - അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, സ്റ്റിൽസ് - രാംനാഥ് മാഥൂർ, ഡിസൈൻസ് - ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി
Adjust Story Font
16

