Quantcast

ജയസൂര്യ-മഞ്ജുവാര്യർ ചിത്രം 'മേരി ആവാസ് സുനോ'യുടെ ട്രെയിലർ പുറത്തിറക്കി

യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം.രജപുത്ര റിലീസ് ആണ് വിതരണം

MediaOne Logo

Web Desk

  • Updated:

    2022-05-09 13:26:54.0

Published:

9 May 2022 1:23 PM GMT

ജയസൂര്യ-മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോയുടെ ട്രെയിലർ പുറത്തിറക്കി
X

കൊച്ചി: ജയസൂര്യ-മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോയുടെ ട്രെയിലർ പുറത്തിറക്കി, ചിത്രം ഈ മാസം 13ന് റിലീസ് ചെയ്യാനിരിക്കെയാണ് സിനിമാ രംഗത്തെ പ്രമുഖർ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലർ പുറത്തുവിട്ടത്. ജി. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം.രജപുത്ര റിലീസ് ആണ് വിതരണം.

ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയാണ് മറ്റൊരു നായിക. എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികൾ.

കൃഷ്ണചന്ദ്രൻ,ഹരിചരൺ, ആൻ ആമി, സന്തോഷ് കേശവ്, ജിതിൻരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് മ്യൂസിക് പാർട്ണർ.അഞ്ച് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിൽ പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വർക്ക് ആണ് ചിത്രത്തിന്റെ ഇന്റർനാഷണൽ വിതരണം.ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്.



TAGS :

Next Story