Quantcast

മൂൺവാക്ക് ചെയ്ത് 1800 കോടിയിലേക്ക്; ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മൈക്കൽ ജാക്‌സൺ ബയോപിക്!

മൈക്കൽ ജാക്സന്റെ സഹോദരപുത്രനായ ജാഫർ ജാക്സനാണ് വെള്ളിത്തിരയിൽ പോപ്പ് ചക്രവര്‍ത്തിയായി ആടിത്തിമിര്‍ത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    27 April 2026 9:48 PM IST

മൂൺവാക്ക് ചെയ്ത് 1800 കോടിയിലേക്ക്;  ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മൈക്കൽ ജാക്‌സൺ ബയോപിക്!
X

ലോസ്ഏഞ്ചൽസ്: പോപ്പ് ഇതിഹാസം മൈക്കൽ ജാക്‌സന്‍റെ ജീവിതം പ്രമേയമാക്കി ഒരുക്കിയ 'മൈക്കൽ' ആഗോള ബോക്‌സ് ഓഫീസ് പിടിച്ചുകുലുക്കുകയാണ്. റിലീസ് ചെയ്ത് കേവലം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അവിശ്വസനീയമായ കലക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി 217 മില്യൺ ഡോളറിലധികം കലക്ഷൻ മൈക്കൽ നേടിക്കളിഞ്ഞു. സിനിമാ ചരിത്രത്തിൽ ഒരു ബയോപിക് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ്ങാണ് മൈക്കലിന് ലഭിച്ചിരിക്കുന്നത്.

​ബോക്‌സോഫീസിനെ വിറപ്പിച്ച റിലീസ്

സിനിമയുടെ ആദ്യ വാരാന്ത്യ കലക്ഷൻ റിപ്പോർട്ടുകൾ പ്രകാരം, 'ഓപ്പൺഹൈമർ', 'ബൊഹീമിയൻ റാപ്‌സഡി' എന്നീ ഹിറ്റ് ചിത്രങ്ങളുടെ റെക്കോഡുകൾ 'മൈക്കൽ' തകർത്തിട്ടുണ്ട്. ആദ്യ വാരാന്ത്യത്തിൽ ആകെ 217.4 മില്യൺ ഡോളർ (ഏകദേശം 1815 കോടി രൂപയാണ് ആഗോള കലക്ഷൻ. വടക്കേ അമേരിക്കയ്ക്ക് പുറത്ത് നിന്ന് 120.4 മില്യൺ ഡോളറാണ് ചിത്രം നേടിയത്. അമേരിക്കയിൽ നിന്ന് മാത്രം 97 മില്യൺ ഡോളർ പോക്കറ്റിലാക്കിയിട്ടുണ്ട്.

അഭ്രപാളിയിലെ അത്ഭുതമായി ജാഫർ ജാക്‌സൺ

മൈക്കൽ ജാക്സന്റെ സഹോദരപുത്രനായ ജാഫർ ജാക്സനാണ് വെള്ളിത്തിരയിൽ പോപ്പ് ചക്രവര്‍ത്തിയായി ആടിത്തിമിര്‍ത്തിരിക്കുന്നത് .മൈക്കലിന്‍റെ അതേ ശരീരഭാഷയും നൃത്തവും ശബ്ദവും പുനരാവിഷ്കരിക്കുന്നതിൽ ജാഫർ പുലർത്തിയ കൃത്യത പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ അമ്പരപ്പിച്ചു. പോപ്പ് രാജാവിന്റെ ജീവിതത്തിലെ വൈകാരിക നിമിഷങ്ങളും സംഗീത യാത്രയും അതേ തീവ്രതയോടെ സിനിമയിൽ പകർത്തിയിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.

അന്‍റോയിൻ ഫുക്വ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ഓസ്കാർ പുരസ്കാര ജേതാവായ ഗ്രഹാം കിംഗാണ്. മൈക്കൽ ജാക്‌സന്റെ ജീവിതത്തിലെ വിവാദങ്ങളും വിജയങ്ങളും ഒളിച്ചുവെക്കാതെ തന്നെ അവതരിപ്പിച്ചതാണ് ചിത്രത്തിന്‍റെ സ്വീകാര്യത വർധിപ്പിച്ചത്. വരും ദിവസങ്ങളിൽ കലക്ഷൻ ഇനിയും വർധിക്കുമെന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ബയോപിക് ആയി ചിത്രം മാറുമെന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

TAGS :

Next Story