Quantcast

മാഞ്ചസ്റ്റർ സിറ്റിയിൽ 'മിന്നൽ മുരളി'; ഒർജിനൽ ഇവിടെയുണ്ടെന്ന് ടൊവിനോ

ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ആഗോള റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്

MediaOne Logo

Web Desk

  • Updated:

    2022-01-05 14:03:51.0

Published:

5 Jan 2022 2:01 PM GMT

മാഞ്ചസ്റ്റർ സിറ്റിയിൽ മിന്നൽ മുരളി;  ഒർജിനൽ ഇവിടെയുണ്ടെന്ന് ടൊവിനോ
X

മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയെ ഏറ്റെടുത്ത് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി. ക്ലബ്ബിന്റെ ഒഫീഷ്യൽ പേജിൽ തങ്ങളുടെ താരം മഹ്റസിന്റെ ഫോട്ടോ ഷെയർ ചെയ്ത് രസകരമായ ടൈറ്റിലാണ് നൽകിയിരിക്കുന്നത്. 'മഹ്റസ് മുരളി, ഞങ്ങളുടെ സൂപ്പർ ഹീറോ' എന്ന് കുറിച്ചിരിക്കുന്നു.

പോസ്റ്റിന് താഴെ കമന്റുമായി മിന്നൽ മുരളി നായകൻ ടൊവിനോ തോമസുമെത്തി. 'മിന്നൽ മുരളി ഒറിജിനൽ വാച്ചിങ് യൂ' എന്നായിരുന്നു ടൊവിനോയുടെ കമന്റ്. ഇതിനു പിന്നാലെ നിരവധി മലയാളികളും മാഞ്ചസ്റ്ററിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തി.

അതേസമയം, ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ആഗോള റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. നിലവിൽ മുപ്പത് രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിൽ മിന്നൽ മുരളിയുണ്ട്. ക്രിസ്തുമസിന് ഒടിടി റിലീസായെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ ഏഷ്യൻ രാജ്യങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഉണ്ടായിരുന്നു. തുടർച്ചയായി രണ്ടാം വാരമാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഗ്ലോബൽ ടോപ്പ് 10ൽ മിന്നൽ മുരളി ഇടംപിടിക്കുന്നത്.

TAGS :

Next Story