Quantcast

ഒ.ടി.ടിയിൽ വീണ്ടും മിന്നൽ പ്രഭാവം; ഐ.ഡബ്ല്യൂ.എം പുരസ്‌കാരങ്ങളുമായി മിന്നൽ മുരളി

ഇന്ത്യയിലെ ഏറ്റവും വലിയ ഒ.ടി.ടി വെബ് എന്റർടൈൻമെന്റ് അവാർഡാണ് ഐ.ഡബ്ല്യൂ.എം ഡിജിറ്റൽ അവാർഡ്

MediaOne Logo

Web Desk

  • Updated:

    2022-05-18 07:10:16.0

Published:

18 May 2022 7:08 AM GMT

ഒ.ടി.ടിയിൽ വീണ്ടും മിന്നൽ പ്രഭാവം; ഐ.ഡബ്ല്യൂ.എം പുരസ്‌കാരങ്ങളുമായി മിന്നൽ മുരളി
X

ടൊവിനോ തോമസ്- ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന ചിത്രത്തിന് നാലാമത് ഐ.ഡബ്ല്യൂ.എം ഡിജിറ്റല്‍ അവാര്‍ഡിൽ രണ്ട് പുരസ്കാരങ്ങള്‍. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വി.എഫ്.എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒ.ടി.ടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡാണ് ഐ.ഡബ്ല്യൂ.എം ഡിജിറ്റല്‍ അവാര്‍ഡ്.

ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിലെത്തിയ മിന്നല്‍ മുരളി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്നാഴ്ചകള്‍ പിന്നിട്ട ചിത്രം, 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടി‍ച്ചിരുന്നു.

ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ഗോദയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോളാണ് മിന്നൽ മുരളിയുടെ നിർമാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

TAGS :

Next Story