Quantcast

'മിന്നൽ മുരളി'യെത്താൻ ദിവസങ്ങൾ മാത്രം; ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

സിനിമ പുറത്തിറങ്ങാൻ ഒമ്പത് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അണിയറപ്രവർത്തകർ പുതിയ ഗാനം പുറത്തിറക്കിയത്.

MediaOne Logo

Web Desk

  • Updated:

    2021-12-15 14:33:02.0

Published:

15 Dec 2021 2:21 PM GMT

മിന്നൽ മുരളിയെത്താൻ ദിവസങ്ങൾ മാത്രം; ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി
X

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. 'രാവിൽ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ മനു മഞ്ജിത്തിന്റേതാണ്. സുഷിൻ ശ്യാമാണ് സംഗീതം. ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാർ.

ഡിസംബർ 24 നാണ് മിന്നൽ മുരളി ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രമെത്തും. അതേസമയം നെറ്റ്ഫ്‌ളിക്‌സിൽ വരുന്നതിന് മുൻപ് ചിത്രം ഡിസംബർ 16ന് മുംബൈ ഫെസ്റ്റിവൽ ആയ ജിയോ മാമിയിൽ പ്രദർശിപ്പിക്കും.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ടൊവിനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

TAGS :

Next Story