Quantcast

അവാര്‍ഡ് ദാന ചടങ്ങിനിടെ ഹൃദയാഘാതം; നടന്‍ ഷാനവാസ് പ്രധാന്‍ അന്തരിച്ചു

മിര്‍സാപൂര്‍ എന്ന വെബ് സിരീസില്‍ പൊലീസുകാരന്‍റെ വേഷം ഷാനവാസ് അവതരിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    18 Feb 2023 12:06 PM IST

Shahnawaz Pradhan
X

ഷാനവാസ് പ്രധാന്‍

മുംബൈ: ബോളിവുഡ് താരം ഷാനവാസ് പ്രധാന്‍(56) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. വെള്ളിയാഴ്ച മുംബൈയില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് നടന്‍ യശ്‍പാല്‍ ശര്‍മ അറിയിച്ചു.

"ഇന്ന് ഞാൻ മുംബൈയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു ... എല്ലാം നന്നായി നടക്കുകയായിരുന്നു. നൂറുകണക്കിന് കലാകാരന്മാർ സന്നിഹിതരായിരുന്നു. എന്നാൽ അവാർഡ് സ്വീകരിച്ചതിനു തൊട്ടുപിന്നാലെ ഷാനവാസിന് ഹൃദയാഘാതമുണ്ടായി. അപ്പോള്‍ തന്നെ ചടങ്ങ് നിര്‍ത്തിവച്ചു. ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള കോകിലാബെൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, അദ്ദേഹം വിടപറഞ്ഞു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ ദുഃഖം താങ്ങാന്‍ കുടുംബത്തിന് കഴിയട്ടെ'' യശ്‍പാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ടോട്ട വെഡ്‌സ് മൈന, ഷാരൂഖ് ഖാന്റെ റയീസ്, സെയ്ഫ് അലി ഖാന്റെ ഫാന്‍റം എന്നീ ചിത്രങ്ങളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്.

മിര്‍സാപൂര്‍ എന്ന വെബ് സിരീസില്‍ പൊലീസുകാരന്‍റെ വേഷം ഷാനവാസ് അവതരിപ്പിച്ചിരുന്നു. നടന്‍റെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച മുംബൈയിൽ നടക്കും.

TAGS :

Next Story