'എപ്പോഴും പുഞ്ചിരിക്കുന്ന മുഖം, നര്‍മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്': മോഹന്‍ലാല്‍
നടന്റെ വിയോഗ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നടി സീമ.ജി നായര്‍

കൊച്ചി: നടന്‍ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നര്‍മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
സിനിമാ മേഖലയിലെ നിരവധിയാളുകളാണ് കലാഭവന്‍ നവാസിനെക്കുറിച്ചുള്ള ഓര്‍മകളും അനുശോചനവും രേഖപ്പെടുത്തിയത്. നടന്റെ വിയോഗ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് നടി സീമ .ജി. നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഡിക്റ്റക്റ്റീവ് ഉജ്വലനിലാണ് അവസാനമായി ഒരുമിച്ചു അഭിനയിച്ചതെന്നും സഹിക്കാന്‍ പറ്റുന്നില്ലെന്നും സീമ വ്യക്തമാക്കി. എന്റെ സഹോദരന്‍ പോയി എന്നാണ് ടിനി ടോം കലാഭവന്‍ നവാസിന്റെ വിയോഗവാര്‍ത്തയില്‍ പ്രതികരിച്ചത്.
അതേസമയം, ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കലാഭവന്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് കഴിഞ്ഞു മുറിയില്‍ എത്തിയതായിരുന്നു.
ചെക്കൗട്ട് സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് റൂം ബോയ് പോയി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
Adjust Story Font
16

