Quantcast

ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി; 'വർഷങ്ങൾക്ക് ശേഷ'ത്തെക്കുറിച്ച് മോഹൻലാൽ

ഭാര്യ സുചിത്രയ്‌ക്കൊപ്പം സിനിമ കാണുന്ന ചിത്രവും ഒപ്പം സ്വന്തം കൈപ്പടയില്‍ ചിത്രത്തെക്കുറിച്ച് എഴുതിയ കുറിപ്പും മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

MediaOne Logo

Web Desk

  • Published:

    16 April 2024 3:28 PM IST

Mohanlal- Varshangalkk Shesham
X

കൊച്ചി: വിനീത് ശ്രീനിവാസന്‍ സംവിധാനവും തിരക്കഥയും ഒരുക്കിയ 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്‌ക്കൊപ്പം സിനിമ കാണുന്ന ചിത്രവും ഒപ്പം സ്വന്തം കൈപ്പടയില്‍ ചിത്രത്തെക്കുറിച്ച് എഴുതിയ കുറിപ്പും മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

തന്നെയും സിനിമ പഴയകാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവരുണ്ടാകുമോ?. എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങിനെ തിരിഞ്ഞുനോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം'.

'വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും എന്റെ പഴയകാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തിവച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ എല്ലാപ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി'- മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേ സമയം തിയേറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.. ശ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ്‌ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. നര്‍മത്തിന് മാത്രമല്ല, വൈകാരിക രംഗങ്ങള്‍ക്കും വിനീത് ശ്രീനിവാസന്‍ ഇടം നല്‍കിയിട്ടുണ്ട്. നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

TAGS :

Next Story