Quantcast

മോഹൻലാൽ -ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും; ദൃശ്യം 3 അല്ല!

പുതിയ ചിത്രത്തിൻ്റെ പേരോ ജോണറോ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    13 July 2023 12:09 PM IST

Mohanlal and Jeethu Joseph
X

മോഹന്‍ലാലും ജീത്തു ജോസഫും

കോഴിക്കോട്: ദൃശ്യം, ദൃശ്യം 2, 12ത് മാൻ ,റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന സന്തോഷ വാർത്തയാണ് ഇന്ന് രാവിലെ തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിമൂന്നാമത് ചിത്രം എന്ന് കൂടി കേട്ടപ്പോൾ പ്രേക്ഷകർ ഒന്നുറപ്പിച്ചു.. ഇത് ദൃശ്യം 3 തന്നെ..! നിർമാതാവായ ആന്‍റണി പെരുമ്പാവൂരാണ് പുതിയ ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാല്‍ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗമല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ചിത്രത്തിൻ്റെ പേരോ ജോണറോ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ആഗസ്ത് മാസം ഷൂട്ടിംഗ് തുടങ്ങും. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ച റാം ഒരു ആക്ഷൻ ത്രില്ലറാണ്. റോയുടെ മുൻ ഏജന്‍റ് റാം മോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. തൃഷ, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണ, പ്രാചി തെഹ്ലാൻ, അനൂപ് മേനോൻ, സായികുമാർ, സുമൻ, ചന്തുനാഥ്, സിദ്ദിഖ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

TAGS :

Next Story