'ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല'; ദൃശ്യം മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു
നിമിഷ നേരങ്ങൾ കൊണ്ട് തന്നെ മോഹൻലാലിൻറെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി

കൊച്ചി: സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി ദൃശ്യം സിനിമയുടെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. നടൻ മോഹൻലാൽ സമൂഹ മാധ്യമപേജിലൂടെയാണ് ദൃശ്യം-3 ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. സിനിമയുടെ ഷൂട്ടിങ്, റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച രണ്ട് പതിപ്പുകൾക്ക് ശേഷമാണ് ദൃശ്യം മൂന്ന് യാഥാർഥ്യമാകുന്നത്.'ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല' എന്ന കുറിപ്പോടെയാണ് മോഹൻലാൽ ദൃശ്യം-3 പ്രഖ്യാപിച്ചത്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ മോഹൻലാലിൻറെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ജീത്തു ജോസഫ് കഥയും, തിരക്കഥയും സംവിധാനവും നിർവഹിച്ച ദൃശ്യം ,മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ദൃശ്യം ,അന്നുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞിരുന്നു. 2021ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പും ബോക്സോഫിൽ തരംഗമായിരുന്നു.
Adjust Story Font
16

