Quantcast

'കുഞ്ഞു മാലാഖമാരോടൊപ്പം ചെറിയൊരു ആഘോഷം'; പിറന്നാളാഘോഷിച്ച് മോഹൻലാൽ

മലയാളികളുടെ പ്രിയനടൻ മോഹൻലാല്‍ ഇന്ന് 63ആം പിറന്നാൾ ആഘോഷിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-05-21 11:48:17.0

Published:

21 May 2023 11:43 AM GMT

mohanlal, birthday, film actor
X

ഷെൽട്ടർ ഹോമിലെ കുട്ടികളോടൊപ്പം പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ. ഹം ഫൗണ്ടേഷന് കീഴിലുള്ള ഏഞ്ചൽസ് ഹട്ട് എന്ന ഷെൽട്ടർ ഹോമിലെ കുഞ്ഞുങ്ങളോടൊപ്പം കേക്ക് മുറിച്ചും സമ്മാനപ്പൊതികൾ കൈമാറിയുമായിരുന്നു ആഘോഷം.

'ഏഞ്ചൽസ് ഹട്ടിലെ കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം'- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു

സിനിമാ രംഗത്തുള്ളവരും മറ്റു പ്രമുഖരും തുടങ്ങി നിരവധി പേരാണ് മോഹൻലാലിന് സോഷ്യല്‍മീഡിയയിലൂടെ ആശംസയറിച്ചത്. നടൻ മമ്മൂട്ടി അർധരാത്രി ആശംസയറിച്ചിരുന്നു.

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ഫാസിൽ ചിത്രത്തിലൂടെ 1980ലാണ് മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വില്ലനിൽ നിന്ന് നായക സ്ഥാനത്തേക്കുളള മോഹൻലാലിന്റെ വളർച്ച മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അന്നുമുതൽ ഇന്നുവരെ കാഴ്ചയുടെ രസതന്ത്രം ഒരിക്കലും മടുപ്പിക്കാതെ മോഹൻലാൽ എന്ന മഹാനടൻ മലയാളിക്ക് മുൻപിൽ നിറഞ്ഞാടുകയാണ്.

സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾക്ക് പുറമെ പദ്മശ്രീയും പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. മലയാളത്തിൻറെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് മലയാള സിനിമയുടെ കലാമൂല്യം കേരളത്തിനും ഇന്ത്യയ്ക്കും പുറത്തെത്തിച്ചു മോഹൻലാലെന്ന മഹാപ്രതിഭ. വൈവിധ്യപൂർണമായ കഥാപാത്രങ്ങളെ ഇത്രമേൽ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചില നടന്മാനിൽ ഒരാളാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ.

TAGS :

Next Story