പൊലീസ് വേഷത്തിൽ മോഹൻലാൽ; എൽ 365 വരുന്നു, സംവിധാനം ഓസ്റ്റിൻ ഡാൻ
ബിഗ് ബഡ്ജറ്റ് സിനിമ ആയിട്ടാണ് L365 അണിയറയിൽ ഒരുങ്ങുന്നത്

കൊച്ചി: വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിൽ എത്തുന്നു. മോഹന്‍ലാല്‍-ആഷിഖ് ഉസ്മാൻ ചിത്രം L365 ഈ വർഷം ചിത്രീകരണം ആരംഭിക്കും.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രം ആക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം ആണ് L365 . തല്ലുമാല ,വിജയ് സൂപ്പർ പൗർണമി തുടങ്ങിയ സിനിമകളിലൂടെ നടനായും ,അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഉം ആയിരുന്ന ഡാൻ ഓസ്റ്റിൻ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
കഥ - തിരക്കഥ -സംഭാഷണം ചെയ്യുന്നത് രതീഷ് രവി ,ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കു ഉണ്ട്. ബിഗ് ബഡ്ജറ്റ് സിനിമ ആയിട്ടാണ് L365 അണിയറയിൽ ഒരുങ്ങുന്നത്.
Next Story
Adjust Story Font
16

