മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു; ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം

തീര്‍ച്ചയായും അതൊരു നല്ല സിനിമ ആയിരിക്കുമെന്നാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-09-23 05:56:49.0

Published:

23 Sep 2022 5:56 AM GMT

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു; ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം
X

ലാല്‍ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. വൈവിധ്യമാര്‍ന്ന പ്രമേയങ്ങളിലൂടെ മലയാള സിനിമയെ വേറൊരു തലത്തിലേക്ക് എത്തിച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനു വേണ്ടി ചിത്രമൊരുക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരും ചിത്രത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.

ജീത്തു ജോസഫിന്‍റെ റാം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ലാല്‍-ലിജോ സിനിമ ആരംഭിക്കുക. തീര്‍ച്ചയായും അതൊരു നല്ല സിനിമ ആയിരിക്കുമെന്നാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്.

അതേസമയം മമ്മൂട്ടിയെ നായകനാക്കി ലിജോ ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ലിജോയും മമ്മൂട്ടിയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലാണ്. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുങ്ങുന്നത്. അശോകന്‍, രമ്യ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി.സുരേഷ് ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story