Quantcast

'മൈ നമ്പർ ഈസ് 2255'; പുത്തൻ കാറുമായി മോഹൻലാൽ

1.8 ലക്ഷം രൂപ മുടക്കിയാണ് താരം ഈ നമ്പർ സ്വന്തമാക്കിയത്

MediaOne Logo
മൈ നമ്പർ ഈസ് 2255; പുത്തൻ കാറുമായി മോഹൻലാൽ
X

കാറുകളുടെയും ഫോണുകളുയും ലേറ്റസ്റ്റ് എഡിഷൻ ആദ്യം സ്വന്തമാക്കുന്നതിൽ എന്നും മുന്നിലാണ് മലയാളത്തിൻ്റെ പ്രിയതാരങ്ങൾ. ഇഷ്ടപ്പെട്ട വാഹനം ഇറക്കുന്നത് പോലെ തന്നെ അതിനായി ഇഷ്ട നമ്പർ വിലപേശി വാങ്ങുന്നവരും ചുരുക്കുമല്ല.

ഇഷ്ട നമ്പറുറായ 2255മായി മോഹൻലാൽ വാങ്ങിയ പുതിയ കാറാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയത്. 2255 എന്ന ഫോൺ നമ്പർ മലയാളികൾ ആരും മറക്കാനിടയില്ല. രാജാവിന്റെ മകൻ എന്ന സിനിമയിലെ വിൻസന്റ് ഗോമസിന്റെ ഫോൺ നമ്പറാണ് തന്റെ പുതിയ വാഹനത്തിനായി മോഹൻലാൽ തെരഞ്ഞെടുത്തത്. 1.8 ലക്ഷം രൂപ മുടക്കിയാണ് താരം ഈ നമ്പർ സ്വന്തമാക്കിയത്.

വാഹനം ഏറ്റു വാങ്ങുന്ന വീഡിയോ ആശിർവാദ് സിനിമാസിൻ്റെ യൂട്യൂബ് വഴി പങ്കുവെക്കുകയും ചെയ്തു. KL 07 DJ 2255 എന്ന നമ്പറാണ് തൻ്റെ ടൊയോട്ടോ ഇന്നോവ ഹൈക്രോസിന് വേണ്ടി മോഹന്‍ലാല്‍ ലേലത്തില്‍ പിടിച്ചത്. 31,99,500 രൂപയാണ് കാറിന്റെ വില. കഴിഞ്ഞ വർഷം മോഹൻലാൽ സ്വന്തമാക്കിയ കാരവാനിന്റെ നമ്പറും 2255 ആയിരുന്നു. ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്റെ പേൾ വൈറ്റ് നിറത്തിലുള്ള മോഡലാണ് മോഹൻലാൽ വാങ്ങിയത്. ZX(O) അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷനിൽ ചുരുക്കം എണ്ണം മാത്രമേ ടൊയോട്ട വിപണിയിലെത്തിക്കുന്നുള്ളൂ. ZX(O) യേക്കാള്‍ 1.24 ലക്ഷം രൂപ അധികമാണ് എക്‌സ്‌ക്ലുസീവിന്. 32.58 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കും.

ടൊയോട്ട ഇന്നോവ ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ക്രിസ്റ്റയും ഹൈക്രോസും ഉൾപ്പെടെ 12 ലക്ഷത്തിലധികം ഇന്നോവകൾ ഇതുവരെ വിറ്റഴിക്കപ്പെട്ടു. സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ് അടക്കമുള്ള കളര്‍ ഓപ്ഷനുകള്‍ ഇന്നോവ ഹൈക്രോസ് എക്‌സ്‌ക്ലുസീവ് എഡിഷനിലുണ്ട്. 2.0 ലിറ്റർ സ്ട്രോങ്-ഹൈബ്രിഡ് എഞ്ചിൻ, 5-സ്റ്റാർ BNCAP സുരക്ഷാ റേറ്റിംഗ്, 18-ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, പവർഡ് ഓട്ടോമൻ സീറ്റുകൾ, ടൊയോട്ട സേഫ്റ്റി സെൻസ് (ലെവൽ 2 ADAS) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

TAGS :

Next Story