Quantcast

ഉണ്ണി മുകുന്ദന്‍ മുഴുനീള വേഷത്തില്‍; മോഹന്‍ലാലിന്‍റെ '12ത്ത് മാന്‍' ആരംഭിച്ചു

പ്രിയദർശന്‍റെ 'മരക്കാർ: അറബിക്കടലിന്‍റെ സിംഹം', ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ട്' തുടങ്ങിയവയാണ് മോഹൻലാലിന്‍റെ റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങൾ

MediaOne Logo

Web Desk

  • Published:

    17 Aug 2021 10:35 AM GMT

ഉണ്ണി മുകുന്ദന്‍ മുഴുനീള വേഷത്തില്‍; മോഹന്‍ലാലിന്‍റെ 12ത്ത് മാന്‍ ആരംഭിച്ചു
X

ഒടിടിയില്‍ വന്‍ വിജയമായ ദൃശ്യം 2ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന '12ത്ത് മാൻ' എന്ന ചിത്രത്തിന് തുടക്കമായി. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം മിസ്റ്ററി ത്രില്ലർ ആണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ജീത്തു ജോസഫ്, ഉണ്ണി മുകുന്ദൻ. ആന്‍റണി പെരുമ്പാവൂർ, ശിവദ, പ്രിയങ്ക നായർ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'റാം' കോവിഡ് സാഹചര്യത്തിൽ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പ്രിയദർശന്‍റെ 'മരക്കാർ: അറബിക്കടലിന്‍റെ സിംഹം', ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ട്' തുടങ്ങിയവയാണ് മോഹൻലാലിന്‍റെ റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങൾ. ഇതുകൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലെയും നായകന്‍ മോഹന്‍ലാലാണ്.

TAGS :

Next Story