Quantcast

ആദ്യ കുഞ്ഞിന്റെ സന്തോഷത്തിന് പിന്നാലെ വീണ്ടും ഗുഡ് ന്യൂസ്; രണ്ടാമതും മാതാപിതാക്കളാകാൻ താരദമ്പതികൾ

കഴിഞ്ഞ ജൂലൈയിലാണ് കിയാരയ്ക്കും സിദ്ധാർഥിനും ആദ്യ കുഞ്ഞ് പിറന്നത്

MediaOne Logo

Web Desk

  • Published:

    7 Oct 2026 10:05 PM IST

ആദ്യ കുഞ്ഞിന്റെ സന്തോഷത്തിന് പിന്നാലെ വീണ്ടും ഗുഡ് ന്യൂസ്; രണ്ടാമതും മാതാപിതാക്കളാകാൻ താരദമ്പതികൾ
X

ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും രണ്ടാമതും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു. കിയാരയാണ് ഗർഭിണിയാണെന്ന സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

‘വീണ്ടും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങൾ സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് കിയാര ഇൻസ്റ്റഗ്രാമിൽ സന്തോഷവാർത്ത അറിയിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് കിയാരയ്ക്കും സിദ്ധാർഥിനും ആദ്യ കുഞ്ഞ് പിറന്നത്. താരദമ്പതികൾക്ക് സാരായ എന്ന പെൺകുഞ്ഞാണ് ജനിച്ചത്.. പ്രസവത്തിന് ശേഷം ഈ വർഷമാണ് കിയാര വീണ്ടും പൊതുവേദികളിൽ സജീവമായത്.

ഡിസൈനർ രാഹുൽ മിശ്രയ്ക്കായി നടത്തിയ ഫാഷൻ ഷോയിലൂടെയാണ് പ്രസവത്തിന് ശേഷം കിയാര ആദ്യമായി റാംപിലെത്തിയത്. ഓഗസ്റ്റിൽ ‘ടോക്സിക്’ സിനിമയുടെ ട്രെയിലർ ലോഞ്ചിലും താരം പങ്കെടുത്തു.

2023 ഫെബ്രുവരിയിലാണ് കിയാരയും സിദ്ധാർഥും വിവാഹിതരായത്. 2021ൽ പുറത്തിറങ്ങിയ ‘ഷേർഷാ’യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്നാണ് റിപ്പോർട്ടുകൾ.

35കാരിയായ കിയാര അവസാനമായി ‘ടോക്സിക്’ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. സിദ്ധാർഥിന്റെ ‘ദി വാവാൻ’ നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

TAGS :

Next Story