Quantcast

നല്ല ഷർട്ടെന്ന് അവതാരക; അഭിമുഖത്തിനിടെ ഷർട്ടൂരി നൽകാനൊരുങ്ങി ഷൈൻ

നാനി നായകനായ ദസറയ്ക്ക് ശേഷം ഷൈൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് രംഗബലി

MediaOne Logo

Web Desk

  • Updated:

    2023-06-26 14:18:44.0

Published:

26 Jun 2023 2:14 PM GMT

actor shine tom chacko, Viral Interview,Tollywood, Rangabali movie release, dasara, takes off shirt
X

സിനിമയേക്കാളുപരി നടൻ ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാവാറുള്ളളത്. അഭിമുഖങ്ങളിലെ നടന്റെ ശരീരഭാഷയും മറുപടികളും പലപ്പോഴും ട്രോൾ മെറ്റീരയിലാവാറുണ്ട്. പ്രവചിക്കാൻ പറ്റാത്ത മറുപടികൾ മാത്രമല്ല, പ്രവർത്തികളും അഭിമുഖങ്ങളിൽ താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ അഭിമുഖത്തിനിടെ അവതാരികക്ക് ഷർട്ടൂരി നൽകാൻ ശ്രമിച്ചതാണ് വാർത്തയായത്.

നാനി നായകനായ ദസറയ്ക്ക് ശേഷം ഷൈൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ രംഗബലി എന്ന ചിത്രത്തിന്റെ പ്രമോഷൻ ഇന്റർവ്യൂക്ക് ഇടയെയായിരുന്നു അസാധാരണ സംഭവം. അഭിമുഖത്തിനിടെ ഷൈനിന്റെ ഷർട്ടിനെക്കുറിച്ച് പുകഴ്ത്തിയ അവതാരകയ്ക്കാണ് നടൻ ഷർട്ടി ഊരി നൽകാനൊരുങ്ങുന്നതും വീഡിയോയിൽ കാണാം.

സംവിധായകൻ പവൻ ബസംസെട്ടിയും ഷൈനിനൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഷെനിന്റെ ഷർട്ടിനെക്കുറിച്ച് അവതാരക പ്രശംസിച്ച് സംസാരിച്ചത്. ഇതോടെ ഷർട്ടിന്റെ ബട്ടൻസ് ഊരി മാറ്റുകയാണ് ഷൈൻ ആദ്യം ചെയ്തത്. എന്നാൽ സംവിധായകൻ ബസംസെട്ടി സനേഹത്തോടെ ഇത് തടഞ്ഞു. ഊരി നൽകിയാൽ ധരിക്കാമെന്ന് അവതാരക പറഞ്ഞു. നൽകിയാൽ ധരിക്കുമോ എന്ന് ഷൈൻ വീണ്ടും ചോദിക്കുന്നുമുണ്ട്. ഭാഗ്യത്തിന് പാന്റ്സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു. നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി.

TAGS :

Next Story