Quantcast

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന 'ആദിവാസി' ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-24 12:43:07.0

Published:

24 April 2022 6:11 PM IST

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ആദിവാസി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്
X

ആൾക്കൂട്ട മർദനത്താൽ കൊല്ലപ്പെട്ട മധുവിന്റെ ജീവചരിത്രം പറയുന്ന 'ആദിവാസി' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്കും സെക്കന്റ് ലുക്കും ഏറെ ശ്രദ്ധയാകർഷിക്കുകയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ചിത്രത്തിൽ ശരത് അപ്പാനിയാണ് നായകനായെത്തുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ: സോഹൻ റോയ് നിർമ്മാണവും വിജീഷ് മണി സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ആദിവാസി'. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ 'മ് മ് മ് (സൗണ്ട് ഓഫ് പെയിൻ)' എന്ന സിനിമയ്ക്കു ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രംകൂടിയാണിത്. ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിശപ്പും വർണ്ണ വിവേചനവും പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവുമൊക്കെ പ്രതിപാദ്യ വിഷയങ്ങളാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്.

ഛായാഗ്രഹണം പി മുരുഗേശ്വരൻ, എഡിറ്റിംഗ് ബി ലെനിൻ, സംഭാഷണം എം തങ്കരാജ്, ഗാനരചന ചന്ദ്രൻ മാരി, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ രാജേഷ് ബി, പ്രോജക്റ്റ് കോഡിനേറ്റർ ബാദുഷ, ലൈൻ പ്രൊഡ്യൂസർ വിഹാൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാരുതി ക്രിഷ്, കലാസംവിധാനം കൈലാഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, വസ്ത്രാലങ്കാരം ബുസി ബേബി ജോൺ, പിആർഒ എ എസ് ദിനേശ്.


TAGS :

Next Story