Quantcast

ഹരിവരാസനത്തിനായി ഒന്നിച്ച് അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും

രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഡോ. കെ. അമ്പാടി നിർവഹിക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2026-10-21 05:25:42

Published:

21 Oct 2026 10:38 AM IST

harivarasanam
X

റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ഹരിവരാസന’ത്തിനായി കൈകോർത്ത് അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും. മലയാളി പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസും ഇന്ത്യയിൽ തന്നെ വിവിധ ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച പനോരമ സ്റ്റുഡിയോസും ഹരിവരാസനം ചിത്രത്തിന്റെ നിർമാണത്തിലാണ് കൈകോർക്കുന്നത്. വിശ്വാസവും ഉദ്വേഗവും അതിരുകൾക്കപ്പുറത്തേക്ക് നീളുന്ന മനുഷ്യബന്ധങ്ങളും സമന്വയിപ്പിക്കുന്ന ചിത്രം ഹരിവരാസനം തിയേറ്ററിൽ പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ഹരിവരാസനം ചിത്രം നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഡോ. കെ. അമ്പാടി നിർവഹിക്കുന്നു.

വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളിലൂടെയാണ് ‘ഹരിവരാസനം’ ചിത്രത്തിന്റെ കഥ പ്രേക്ഷകരിലേക്കെത്തുന്നത്. വൈകാരികമായ മുഹൂർത്തങ്ങൾക്കൊപ്പം ആകാംക്ഷയും നിഗൂഢതയും നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുന്ന ചിത്രം, പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമാകുന്നു.

സൈജു കുറുപ്പാണ് ചിത്രത്തിൽ നായകനായെത്തുന്നത്. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി.ജി. രവി, അഭിരാം എന്നിവരും ഹരിവരസനത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.

ഭക്തിയും വിശ്വാസവും ഉദ്വേഗജനകമായ കഥപറച്ചിലും ഒത്തുചേരുന്ന ‘ഹരിവരാസനം’ ചിത്രം മലയാള സിനിമയിൽ ശ്രദ്ധേയമായൊരു സാന്നിധ്യമാകുമെന്നുറപ്പാണ്.

ഹരിവരാസനം ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രോജക്റ്റ് ഡിസൈനർ: മംഗളം ജയചന്ദ്രൻ, ഡി.ഒ.പി: സജാദ് കാക്കു, എഡിറ്റർ: അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർഥൻ. സി, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്റ്റർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, അ‍ഡ്‌വെർടൈസിങ്: ബ്രിങ്‌ഫോർത്ത്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

TAGS :

Next Story