'സർ, നിങ്ങളായിരിക്കുന്നതിന് നന്ദി'; അജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു

ക്ലാഷ് റിലീസായി വിജയ്‌യുടെ വാരിസിനൊപ്പമാണ് തുനിവ് തിയറ്ററിലെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-01-13 17:03:53.0

Published:

13 Jan 2023 5:00 PM GMT

സർ, നിങ്ങളായിരിക്കുന്നതിന് നന്ദി; അജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു
X

അജിത് നായകനായ തുനിവ് ജനുവരി 11 നാണ് തിയറ്ററിലെത്തിയത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മലയള നടി മഞ്ജുവാര്യരും എത്തിയിരുന്നു. കണ്മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. ഇപ്പോഴിതാ അജിത്തിനോടുള്ള നന്ദി പറയുകയാണ് മഞ്ജു.'നന്ദി സർ, നിങ്ങൾ ആയിരിക്കുന്നതിന്.' മഞ്ജു വാരിയർ ട്വിറ്ററിൽ കുറിച്ചു. അജിത്തിനോടൊപ്പമുള്ള മൂന്ന് ചിത്രങ്ങളും മഞ്ജു പങ്കുവച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ ആദ്യദിവസം തന്നെ മികച്ച ഓപ്പണിംഗ് കളക്ഷൻ ലഭിച്ച തുനിവ് എച്ച് വിനോദാണ് സംവിധാനം ചെയ്തിരിക്കുന്നത്. നീരവ് ഷായാണ് ഛായഗ്രഹണം. ചിത്രസംയോജനം വിജയ് വേലുക്കുട്ടിയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ജിബ്രാനാണ് സംഗീതസംവിധാനം.

ക്ലാഷ് റിലീസായി വിജയ് യുടെ വാരിസിനൊപ്പമാണ് തുനിവ് തിയറ്ററിലെത്തിയത്. രണ്ട് ചിത്രങ്ങളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ബോക്‌സ് ഓഫീസിൽ കൊടികളുടെ കിലുക്കമെന്നാണ് റിപ്പോർട്ടുകൾ. ഇരു ചിത്രങ്ങളും ചേർന്ന് 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് വാർത്തകൾ 9 വർഷങ്ങൾക്ക് ശേഷമാണ് തല- ദളപതി ചിത്രങ്ങൾ നേർക്ക് നേർ വരുന്നത് 2014 ലായിരുന്നു അവസാനമായി ഇങ്ങനെ ഒരു റിലീസ് ഉണ്ടായത്. അജിത്തിന്റെ വീരവും വിജയ് യുടെ ജില്ലയുമായിരുന്നു ഒരു ദിവസം റിലീസ് ചെയ്തത

TAGS :

Next Story