കേരളത്തിന് പുറത്ത് കൈയടി; കേരളത്തിൽ ആക്രമണം; ‘കാട്ടാളൻ’ ചർച്ചയാകുന്നു
കേരളത്തിന് പുറത്തുള്ള പ്രേക്ഷകർ കാട്ടാളൻ കണ്ട് മികച്ച അഭിപ്രായമാണ് പറയുന്നത്.

തിയേറ്ററുകളിൽ റിലീസ് ആയ കാട്ടാളൻ എന്ന ചിത്രത്തിന് കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ അവതരണ ശൈലി, സാങ്കേതിക മികവ്, കഥയുടെ വ്യത്യസ്തത എന്നിവയെ പ്രശംസിച്ച് കേരളത്തിനു പുറത്തുള്ള നിരവധി പേർ സോഷ്യൽ മീഡിയകളിലൂടെ അഭിപ്രായങ്ങൾ പങ്കുവെക്കുമ്പോൾ, കേരളത്തിനുള്ളിൽ സിനിമയെ ചുറ്റിപ്പറ്റി നെഗറ്റീവ് പബ്ലിസിറ്റി വ്യാപകമായി ഉയർന്നുവരുന്നുണ്ട്.
ഇത് മലയാള സിനിമാ ലോകത്ത് പുതുമയുള്ള ഒരു സംഭവമല്ല. മുൻപും പല സിനിമകളെയും തേജോവധം ചെയ്യുന്ന രീതിയിലുള്ള വിവാദങ്ങളും സോഷ്യൽ മീഡിയ ചർച്ചകളും ഉയർന്നു വന്നിട്ടുണ്ട്. ഇന്ന് കാട്ടാളന്റെ ആദ്യ ഷോ തുടങ്ങുന്നതിനു മുൻപേ തന്നെ ചിലർ ട്രോളുകളും സംഘടിത വിമർശനങ്ങളും വഴി ഒരു നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി സിനിമാപ്രേമികൾ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, കേരളത്തിന് പുറത്തുള്ള പ്രേക്ഷകർ കാട്ടാളൻ കണ്ട് മികച്ച അഭിപ്രായമാണ് പറയുന്നത്.
ഭാഷയുടെ അതിരുകൾ കടന്ന് ഒരു മലയാള സിനിമ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ചിലർ പ്രത്യേക ഉദ്ദേശത്തോടെ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി കൊടുക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.
Adjust Story Font
16

