Quantcast

'പ്രൈവറ്റ് സ്‌കൂൾ ടീച്ചർ, വയസ് 28, വേറെ ഒരു കുഴപ്പവുമില്ല...'; ചിരിക്കുള്ള വകയുമായി 'അർച്ചന 31 നോട്ടൗട്ട്' ട്രെയിലർ

ഫെബ്രുവരി പതിനൊന്നിന് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തും

MediaOne Logo

Web Desk

  • Updated:

    2022-02-08 12:22:50.0

Published:

8 Feb 2022 12:20 PM GMT

പ്രൈവറ്റ് സ്‌കൂൾ ടീച്ചർ, വയസ് 28, വേറെ ഒരു കുഴപ്പവുമില്ല...; ചിരിക്കുള്ള വകയുമായി അർച്ചന 31 നോട്ടൗട്ട് ട്രെയിലർ
X

ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായെത്തുന്ന 'അർച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഐശ്വര്യ സ്കൂള്‍ ടീച്ചറുടെ വേഷത്തിലെത്തുന്ന ചിത്രം ചിരിപടര്‍ത്തുന്ന ഒരു കല്ല്യാണക്കഥയാണ് പറയുന്നതെന്ന് ട്രെയിലര്‍ തന്നെ സൂചന നല്‍കുന്നുണ്ട്. ഫെബ്രുവരി പതിനൊന്നിന് ചിത്രം തിയറ്ററുകളിൽ റിലീസിനെത്തും.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ തുടങ്ങിയവരാണ് ഈ ചിത്രം നിർമിക്കുന്നത്. നവാഗതനായ അഖിൽ അനിൽകുമാറാണ് സംവിധാനം. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അഖിൽ. രമേഷ് പിഷാരടി, ഇന്ദ്രൻസ് എന്നിവരാണ് അർച്ചന 31 നോട്ടൗട്ടിലെ മറ്റ് പ്രധാനതാരങ്ങള്‍ താരങ്ങൾ.

അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയത്. ജോയല്‍ ജോജിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് മുഹ്സിനും, സംഗീതം രജത്ത് പ്രകാശുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

TAGS :

Next Story