Quantcast

വീണ്ടുമൊരു കളളിയങ്കാട്ട് നീലി; ശ്രദ്ധനേടി ബിഗില്‍ ബിനോയിയുടെ മ്യൂസിക് വീഡിയോ

ഭയവും ദുരൂഹതയും മാത്രം പ്രമേയമാക്കാതെ നീലിയുടെ ശക്തിയെയും ആത്മീയ ഭാവത്തെയും അവതരിപ്പിക്കാനുള്ള ശ്രമമാണ് വീഡിയോയില്‍ നടത്തിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2026-06-14 10:52:59

Published:

14 Jun 2026 4:18 PM IST

വീണ്ടുമൊരു കളളിയങ്കാട്ട് നീലി; ശ്രദ്ധനേടി ബിഗില്‍ ബിനോയിയുടെ മ്യൂസിക് വീഡിയോ
X

മലയാളികളുടെ നാടോടി വിശ്വാസങ്ങളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക് വീഡിയോ 'നീലി' സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്‌കാരങ്ങളും കൊണ്ട് ശ്രദ്ധേയനായ ബിഗില്‍ ബിനോയ് ആണ് വീഡിയോയുടെ സംവിധായകന്‍, ഛായാഗ്രാഹകന്‍, എഴുത്തുകാരന്‍ എന്നീ ചുമതലകള്‍ നിര്‍വഹിച്ചിരിക്കുന്നത്.

നീലി കഥാപാത്രത്തെ കേന്ദ്രീകരിച്ച് സമീപകാലത്ത് നിരവധി സിനിമകളും വെബ് സീരീസുകളും എത്തിയിട്ടുണ്ടെങ്കിലും, കള്ളിയങ്കാട്ട് നീലിയുടെ യഥാര്‍ത്ഥ ഐതിഹ്യ പശ്ചാത്തലവും ദൈവീക സങ്കല്‍പ്പങ്ങളും മുന്‍നിര്‍ത്തിയാണ് ഈ മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഭയവും ദുരൂഹതയും മാത്രം പ്രമേയമാക്കാതെ നീലിയുടെ ശക്തിയെയും ആത്മീയ ഭാവത്തെയും അവതരിപ്പിക്കാനുള്ള ശ്രമമാണ് വീഡിയോയില്‍ നടത്തിയിരിക്കുന്നത്.

24 മണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ ഷൂട്ടിംഗിലൂടെയാണ് വീഡിയോയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച ചിത്രീകരണം അടുത്ത ദിവസം അതേ സമയത്താണ് അവസാനിച്ചത്. 40ലധികം കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുത്ത പ്രോജക്ട് വിപുലമായ ഒരുക്കങ്ങളോടെയാണ് പൂര്‍ത്തിയാക്കിയത്.

സ്‌പെഷ്യല്‍ പ്രോസ്‌തെറ്റിക് ഡിസൈനര്‍ സേതു ശിവാനനന്ദന്‍ ആണ് കഥാപാത്രത്തിന്റെ മേക്കോവറും രൂപകല്‍പനയും നിര്‍വഹിച്ചത്. ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മികവ് പകരുന്ന വിഷ്വല്‍ എഫക്ട്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് അജിത് ബാലനാണ്. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ റുവാനാണ്.

ഗായകരായ മധു ബാലകൃഷ്ണന്‍, ചിത്ര അരുണ്‍ എന്നിവരുടെ ശബ്ദസാന്നിധ്യവും വീഡിയോയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഒരു മില്യണിലധികം സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സുള്ള ഗോപിക കീര്‍ത്തിയാണ് 'നീലി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപികയ്‌ക്കൊപ്പം സ്‌നേഹയും ഗാനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമാറ്റിക് നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന 'നീലി', ഒരു മ്യൂസിക് വീഡിയോ എന്നതിലുപരി മലയാളത്തിന്റെ നാടോടി പാരമ്പര്യവും വിശ്വാസങ്ങളും ആധുനിക ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമായാണ് ഒരുക്കിയിട്ടുളളത്.


TAGS :

Next Story