Quantcast

'ഈശോ'ക്ക് പിന്നാലെ ചര്‍ച്ചയായി 'ചേര'യുടെ പോസ്റ്റര്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചെയ്യുന്നതൊക്കെ അതിരുവിടുന്നെന്ന് ആരോപണം.

MediaOne Logo

Web Desk

  • Published:

    22 Aug 2021 10:35 AM GMT

ഈശോക്ക് പിന്നാലെ ചര്‍ച്ചയായി ചേരയുടെ പോസ്റ്റര്‍
X

നിമിഷ സജയനും റോഷന്‍ മാത്യവും ഒന്നിക്കുന്ന ചിത്രം ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിവാദത്തില്‍. ലിജിന്‍ ജോസ് സംവിധാനം ചെയ്‌തൊരുക്കുന്ന ചിത്രത്തിലെ നിമിഷ സജയന്റെയും റോഷന്റെയും ചിത്രങ്ങള്‍ക്കെതിരെയാണ് വിദ്വേഷപ്രചാരണം നടക്കുന്നത്.

മൈക്കലാഞ്ചലോയുടെ വിഖ്യാത സൃഷ്ട്രിയായ പിയേത്തയുടെ മാതൃകയില്‍ പുറത്തിറക്കിയ പോസ്റ്ററാണ് മതവികാരം ഇളക്കിവിട്ടെന്ന് ആരോപിച്ച് വിവാദമായിരിക്കുന്നത്.

ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയെ ട്രോള്‍ ചെയ്യുന്ന പടമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചതിന് താഴെ ഒരാള്‍ കമന്റുമായി എത്തിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചെയ്യുന്നതൊക്കെ അതിരുവിടുന്നെന്ന മുന്നറിയിപ്പും കമന്റായി ഇട്ടവരുണ്ട്. ഇത്തരം പോസ്റ്ററുകള്‍ ഇറക്കും മുന്‍പ് ശരിക്കും ചിന്തിക്കണമായിരുന്നുവെന്നും ചിലര്‍ കുറിച്ചു. എന്നാല്‍, ഈശോ വിവാദം കെട്ടടങ്ങും മുന്നേ തന്നെ ചേരയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ സംഭവം ട്രോളികൊണ്ട് രംഗത്തെത്തിയവരുമുണ്ട്.

പോസ്റ്റര്‍ ഇറങ്ങിയതും കുറേ കുരുകള്‍ പൊട്ടാനുണ്ടെന്ന കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. പി.സി ജോര്‍ജിനെ വിളിച്ച് ഇതിനൊരു അവസാനമുണ്ടാക്കണമെന്ന് കമന്റ് പാസാക്കിയവരുമുണ്ട്.

നജീം കോയ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് അരുണ്‍ എം.സിയാണ്. ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. അലക്‌സ് പുളിക്കല്‍ ആണ് ഛായാഗ്രഹണം.

TAGS :

Next Story