Quantcast

'വാത്സല്യപൂര്‍വം മെഗാസ്റ്റാര്‍ ചിരഞ്ജീവി' ; ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

രാജേശ്വരിയുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായങ്ങളും മെഗാസ്റ്റാര്‍ ചിരഞ്ജീവി ഉറപ്പു നല്‍കി

MediaOne Logo

Web Desk

  • Updated:

    2025-08-29 13:20:46.0

Published:

29 Aug 2025 6:11 PM IST

വാത്സല്യപൂര്‍വം മെഗാസ്റ്റാര്‍ ചിരഞ്ജീവി ; ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം
X

കൊച്ചി: സെലിബ്രിറ്റി- ഫാന്‍സ് വാത്സല്യ കഥകള്‍ക്ക് അതിക ജീവനോ അര്‍ത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തില്‍ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒന്നുകൂടി കാണിച്ചുതന്നിരിക്കുകയാണ്. പ്രമുഖ നായക നടന്‍ എന്നതിലുപരി സഹാനുഭൂതിയും വിനയവും വിട്ടു കൊടുക്കാത്ത ഒരു മനുഷ്യനെ ആണ് അദ്ദേഹത്തില്‍ ആര്‍ക്കും കാണാന്‍ കഴിയൂ.

ഈ അടുത്താണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധിക, രാജേശ്വരിക്ക് ആ സ്‌നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാന്‍ അവസരം കിട്ടിയത്. രാജേശ്വരിയുടെ കഥ തെലുഗു ദേശത്തെ ഒട്ടാകെ അനുകമ്പയില്‍ ആഴ്ത്തിയിരുന്നു. ആന്ധ്രാ പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു, തന്റെ സൈക്കിളിലാണ് രാജേശ്വരി ഈ നീണ്ട യാത്രക്ക് ഒരുങ്ങിയത്. ഹൈദരാബാദ് വരെ സൈക്കിള്‍ ചവിട്ടി താന്‍ ഏറ്റവും ആരാധിക്കുന്ന മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ നേരിട്ട് ഒന്ന് കാണുക എന്ന സ്വപ്നം മാത്രം ആയിരുന്നു അവരുടെ ഉള്ളില്‍.

ശാരീരിക അവശതകളും പരിമിതികളും ഒക്കെ മറന്നു രാജേശ്വരിയെ മുന്നോട്ട് നയിച്ചത് തന്റെ ഉള്ളിലുള്ള കടുത്ത ആരാധനയും മെഗാസ്റ്റാര്‍ ചിരഞ്ജീവിയോടുള്ള കലര്‍പ്പില്ലാത്ത സ്‌നേഹവും ആണ്. ഈ യാത്രയുടെ കഥ അറിഞ്ഞ മെഗാസ്റ്റാര്‍ ഇരുകൈയ്യും നീട്ടിയാണ് രാജേശ്വരിയെ സ്വീകരിക്കാന്‍ ഒരുങ്ങിയത്.

അതി വൈകാരികമായ ഈ വരവേല്‍പ്പില്‍ ചിരഞ്ജീവി രാജേശ്വരിയെ വാത്സല്യപൂര്‍വ്വം സ്വാഗതം ചെയ്തു. രാജേശ്വരിയുടെ ആത്മാര്‍ത്ഥയും കഠിനപ്രയത്‌നവും മെഗാസ്റ്റാറിനെ അലിയിച്ചു. ഈ യാത്രയും കണ്ടു മുട്ടലും രാജേശ്വരിക്കും തനിക്കും ഒരിക്കലും മറക്കാന്‍ ആവാത്ത ഒന്നാവണം എന്ന് മെഗാസ്റ്റാര്‍ ചിരഞ്ജീവി തീരുമാനിച്ചിരുന്നു. ചിരഞ്ജീവിയുടെ കയ്യില്‍ രാഖി കെട്ടി സന്തോഷം അറിയിച്ച രാജേശ്വരിക്ക്, തന്റെ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി ഒരു സാരിയാണ് മെഗാസ്റ്റാര്‍ സമ്മാനം നല്‍കിയത്.

രാജേശ്വരിയുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായങ്ങളും മെഗാസ്റ്റാര്‍ ചിരഞ്ജീവി ഉറപ്പു നല്‍കി. ഒരുപക്ഷെ ഈ യാത്രയിലെ തന്നെ ഏറ്റവും ഹൃദ്യമായ ഭാഗം ആ ഉറപ്പ് ആയിരുന്നു. ഒരു സഹായ ഹസ്തം എന്നതിലുപരി അവര്‍ക്ക് ഭാവിയിലേക്ക് ഉള്ള ഒരു വെളിച്ചം ആണ് അദ്ദേഹം ഉറപ്പുവരുത്തിയത്.

ഇത് തന്നെ മതി എന്ത് കൊണ്ടാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി അലിവിന്റെയും കരുണയുടെയും പ്രതീകമെന്ന് വിളിപ്പേര് നേടിയതെന്ന് മനസിലാക്കാന്‍. പ്രശസ്തിക്ക് മേലെ അദ്ദേഹം പ്രാഭാവം നേടിയത് ഈ കരുണാര്‍ദ്രമായ ഹൃദയം കാരണം തന്നെ. തന്റെ ആരാധകരെ സ്വന്തം ഉറ്റവരെ പോലെ കാണുന്നതില്‍ അദ്ദേഹം ഒരിക്കല്‍ പോലും വീഴ്ച വരുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു ജനതയെ മുഴുവന്‍ നന്മയും പരസ്പര സ്‌നേഹം പഠിപ്പിച്ചു.

രാജേശ്വരിക്ക് ലഭിച്ച സ്‌നേഹവും പരിഗണനയും കേവലം തന്നെ സ്‌നേഹിക്കുന്ന ഒരു ആരധികക്ക് ഉള്ള പാരിതോഷികമായല്ല മെഗാസ്റ്റാര്‍ ചെയ്യുന്നത്, അതിലൊക്കെ ഉപരി സഹാനുഭൂതിയും കൂടെ നില്‍ക്കുന്നവര്‍ക്ക് ഒരു കൈ സഹായവും നല്കുന്നിടത്താണ് യഥാര്‍ത്ഥ മഹത്വം എന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിലാണ്. സ്‌ക്രീനില്‍ മെഗാസ്റ്റാര്‍ ആയി വാഴുന്ന ചിരംജീവി ഓഫ് സ്‌ക്രീനില്‍ യഥാര്‍ത്ഥ ഹീറോ ആയി തന്നെ തുടരുന്നു.

TAGS :

Next Story