Quantcast

‘അന്വേഷിപ്പിൻ കണ്ടെത്തും’ പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ -ഡാർവിൻ കുര്യാക്കോസ്

MediaOne Logo

Web Desk

  • Updated:

    2024-02-07 11:23:40.0

Published:

7 Feb 2024 11:18 AM GMT

Anweshippin Kandethum
X

കൊച്ചി: ഡാർവിൻ കുര്യാക്കോസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ടൊവിനോ തോമസ് ചിത്രം ഈ മാസം 9ന് തിയേറ്ററുകളിലെത്തുകയാണ്. ആദ്യ സിനിമയിലേക്കുള്ള യാത്രയെ കുറിച്ചും സിനിമക്കായി സഹിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ‍ഡാർവിൻ കുര്യാക്കോസ് മനസ്സ് തുറക്കുകയാണ്.

''ഭയ്യ ഭയ്യ മുതൽ ജോണി ആന്‍റണി സാറിനോടൊപ്പം അസി.ഡയറക്ടറായി ഞാനുണ്ട്. 'ആദം ജോൺ' മുതൽ ജിനു വി എബ്രഹാമിനൊപ്പവും ഒപ്പം കൂടി. ഇപ്പോൾ സ്വതന്ത്ര സംവിധാന സംരംഭവുമായി എത്തുമ്പോള്‍ ഏറെ പ്രതീക്ഷകളുണ്ട്. ഇത്രയും നാളത്തെ യാത്ര ഏറെ ആസ്വദിച്ചിരുന്നു. ബുദ്ധിമുട്ടുകളും ചലഞ്ചസും ഒരുപാടുണ്ടായിരുന്നു. എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു ടീം ഒപ്പമുണ്ടായിരുന്നതാണ് ഏറ്റവും വലിയ കരുത്ത്. ജിനു ചേട്ടൻ (ജിനു എബ്രഹാം) ഈ കഥയുടെ ത്രെഡ് പറഞ്ഞപ്പോഴേ കണക്ടായിരുന്നു. ലോക്ഡൗൺ സമയത്ത് മൂന്ന് നാല് മാസത്തോളം പാലായിൽ ഒരു വീടെടുത്ത് എഴുത്തുജോലികള്‍ പൂർത്തിയാക്കി. ഞാനും സഹോദരനും നിർമ്മാതാവുമായ ഡോൾവിനും ജിനു ചേട്ടനും ഒരുമിച്ചായിരുന്നു അവിടെ കഴിഞ്ഞത്’’

‘‘2021 ജനുവരി 21ന് ടൊവിനോയുടെ ജന്മദിനത്തിലായിരുന്നു പ്രൊജക്ട് അനൗൺസ് ചെയ്തത്. അതിന് ശേഷം ഓരോ ടെക്നീഷ്യൻസായി വന്നുചേരുകയായിരുന്നു. വെറും പരിചയം മാത്രമുണ്ടായിരുന്ന ടെക്നീഷ്യൻസുമായി ഈ ഒന്നിച്ചുള്ള യാത്രയിൽ സഹോദരനോടെന്നപോൽ അടുപ്പമായി. 75 ദിവസമായിരുന്നു 'അന്വേഷിപ്പിൻ കണ്ടെത്തും' ഷൂട്ട് നടന്നത്. ടൊവിനോ അടക്കമുള്ള എല്ലാവരും സിനിമയെ സ്വന്തംപോലെ കരുതി’’

‘‘1990 കളിൽ നടക്കുന്ന കഥയായതിനാൽ തന്നെ നിറയെ വെല്ലുവിളികളുണ്ടായിരുന്നു. ഇതെല്ലാം ഞങ്ങളുടെ ഈ ടീം വര്‍ക്ക് കൊണ്ട് എളുപ്പം മറികടന്നു. സന്തോഷ് നാരായണൻ സാര്‍ മലയാളത്തിൽ ആദ്യമായി ചെയ്യുന്ന പടമാണ്. അദ്ദേഹത്തെ സിനിമയിലെത്തിക്കാൻ ഒത്തിരി ബുദ്ധിമുട്ടിയിരുന്നു. ആറ് മാസത്തോളം നീണ്ട ശ്രമത്തിനൊടുവിൽ ചെന്നൈയിൽ ചെന്ന് അദ്ദേഹത്തെ സിനിമ കാണിക്കാൻ അവസരം ലഭിച്ചു. സിനിമ മുഴുവനും കണ്ട ശേഷമാണ് അദ്ദേഹം സംഗീതമൊരുക്കാൻ സമ്മതിച്ചത്. കമ്പോസിങ് സമയത്ത് അദ്ദേഹത്തിന്റെ കൂടെ നിന്നു. സിനിമയ്ക്കപ്പുറം ഒരു ആത്മബന്ധം അങ്ങനെ എല്ലാവരുമായി ഉണ്ടായി. ഒരുമിച്ചുള്ള ഈ യാത്ര ഏറെ രസമുള്ളതായിരുന്നു. ഫെബ്രുവരി 9ന് തിയേറ്ററുകളിൽ പ്രേക്ഷകർ 'അന്വേഷിപ്പിൻ കണ്ടെത്തും' ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ’’ - ഡാർവിൻ മാധ്യമങ്ങളോട് പറഞ്ഞു.

തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ജിനു വി എബ്രാഹാമാണ് തിരക്കഥ. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവരും പ്രധാന താരങ്ങളായെത്തുന്നുണ്ട്.

TAGS :

Next Story