ടൈംലൂപ്പ്-കോമഡി ചിത്രം 'ധൂമകേതു' ഒടിടിയിലേക്ക്; റിലീസ് തീയ്യതി പുറത്ത്
നായകന്‍ അകപ്പെടുന്ന ടൈംലൂപ്പാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും പ്രേക്ഷകര്‍ക്ക് എളുപ്പം മനസിലാകുന്ന രീതിയില്‍ കോമഡിയിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്

സജിന്‍ ഗോപു, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി തിയേറ്ററുകളില്‍ വലിയ വിജയം നേടിയ 'ധൂമകേതു' ഒടിടി റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചത്. ഒരു വിവാഹത്തിന്റെ തലേന്ന് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും ടൈം-ലൂപ്പ് പശ്ചാത്തലത്തിലുള്ള രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
നായകന്‍ അകപ്പെടുന്ന ടൈംലൂപ്പാണ് സിനിമയുടെ ഇതിവൃത്തമെങ്കിലും പ്രേക്ഷകര്‍ക്ക് എളുപ്പം മനസിലാകുന്ന രീതിയില്‍ കോമഡിയിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 'നെയ്മര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധി മാഡിസണ്‍ ആണ് സംവിധാനം.
സജിന്‍ ഗോപു, നിഖില വിമല്‍ എന്നിവര്‍ക്ക് പുറമേ ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടൈം ട്രാവല്‍ കോമഡി ചിത്രമായി ഒരുക്കിയ ധൂമകേതു നിര്‍മ്മിച്ചത് ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നാണ്. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.
എവിടെ കാണാം
പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെ ഒക്ടോബര്‍ 23 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Adjust Story Font
16

