Quantcast

ഡോസ് ജിസിസിയിലും; മലയാളത്തിലെ മികച്ച മെഡിക്കൽ ക്രൈം ത്രില്ലർ

ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    27 May 2026 10:11 AM IST

dose movie
X

കേരളത്തിലെ തിയേറ്ററുകളിൽ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന അഭിലാഷ് ആർ നായർ സംവിധാനം ചെയ്ത ഡോസ് ജിസിസി രാജ്യങ്ങളിലും റിലീസ് ചെയ്തു. മെയ്‌ 22 ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ ഡോസ് ഒരു മെഡിക്കൽ ത്രില്ലർ സിനിമയാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്.

എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌സ് പ്രൊഡക്ഷനോടൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമിക്കുന്നത്. സിജു വിൽസൺ, ദൃശ്യ രഘുനാഥ്, ജഗദിഷ്, അശ്വിൻ കുമാർ തുടങ്ങിയരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അങ്കിത് ത്രിവേദിയാണ് ഡോസിന്റെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്ർവർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

TAGS :

Next Story