Quantcast

ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍: 'ചുപ്'

'റിവഞ്ച് ഓഫ് ദ ആര്‍ടിസിറ്റ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍

MediaOne Logo

Web Desk

  • Updated:

    2021-10-10 14:43:44.0

Published:

10 Oct 2021 2:27 PM GMT

ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍: ചുപ്
X

കാര്‍വാന്‍, സോയ ഫാക്ടര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ഹിന്ദി ചിത്രം ചുപ് ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ചീനി കം, പാ, കീ ആന്‍ഡ് കാ, പാഡ്മാന്‍, തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ബാല്‍കിയാണ് സംവിധാനം. ദുല്‍ഖറിനൊപ്പം സണ്ണിഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. 'റിവഞ്ച് ഓഫ് ദ ആര്‍ടിസിറ്റ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

സൈക്കോളജിക്കല്‍ ത്രല്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിഖ്യാത ചലചിത്രകാരന്‍ ഗുരുദത്തിന്റെ ഓര്‍മ ദിനത്തിലാണ് പുറത്തു വിട്ടത്. ചുപ് ലോലമായ മനസ്സുള്ള ഒരു കലാകാരന് വേണ്ടിയുള്ള മംഗളഗാനമാണ്. ആ പട്ടികയില്‍ മുന്നിലുള്ളത് ഗുരുദെത്താണെന്ന് ബാല്‍കി പറഞ്ഞു. ഇതൊരു സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ശ്രേയ ധന്വന്തരി ട്വീറ്റ് ചെയ്തു.

സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീതം. വിശാല്‍ സിന്‍ഹ ഛായഗ്രഹണം നിര്‍വഹിക്കുന്നു.

TAGS :

Next Story