വാർത്തകൾക്ക് പിന്നിലെ ചൂഷണങ്ങളും അധികാരക്കളികളും; ചർച്ചയായി ഉടുമ്പൻചോല വിഷൻ
സസ്പെൻസിനൊപ്പം സമകാലിക പ്രസക്തിയുള്ള വിഷയങ്ങളും ഉൾക്കൊള്ളുന്ന ചിത്രം പതിവ് സിനിമാ പ്രമേയങ്ങളിൽനിന്ന് മാറിനിൽക്കുന്നു

വാർത്തകൾ എങ്ങനെ രൂപപ്പെടുന്നു? മാധ്യമങ്ങളുടെ സ്വാധീനം ആരുടെ താൽപര്യങ്ങൾക്കാണ് വഴിയൊരുക്കുന്നത്? വാർത്താലോകത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ് ‘ഉടുമ്പൻചോല വിഷൻ’.
മാധ്യമരംഗത്തെ ചൂഷണങ്ങളും അധികാരബന്ധങ്ങളും താൽപര്യസംഘർഷങ്ങളും പ്രമേയമാക്കുന്ന ചിത്രം, ഒരു ത്രില്ലറിന്റെ ആവേശത്തോടെയാണ് അവതരിപ്പിക്കുന്നത്. സസ്പെൻസിനൊപ്പം സമകാലിക പ്രസക്തിയുള്ള വിഷയങ്ങളും ഉൾക്കൊള്ളുന്ന ചിത്രം പതിവ് സിനിമാ പ്രമേയങ്ങളിൽനിന്ന് മാറിനിൽക്കുന്നു.
സലാം ബുഖാരി സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനാഥ് ഭാസി, മാത്യു തോമസ്, സുദേവ് നായർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ അലൻ റോഡ്‌നിയാണ്. വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിംഗും ഗോപി സുന്ദർ സംഗീതവും നിർവഹിക്കുന്നു.
ജോസഫ് നെല്ലിക്കൻ പ്രൊഡക്ഷൻ ഡിസൈനും സമീറ സനീഷും ആലിയ അഷറും കോസ്റ്റ്യൂം ഡിസൈനും നിർവഹിച്ചിരിക്കുന്നു. റോണക്സ് സേവ്യർ മേക്കപ്പും കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ് എന്നിവർ സ്റ്റണ്ടും കൈകാര്യം ചെയ്തിരിക്കുന്നു. വിക്കിയാണ് സൗണ്ട് ഡിസൈൻ. വിനോദ് ശേഖർ പ്രൊഡക്ഷൻ കൺട്രോളറും ഷിഹാബ് പരപ്പറമ്പത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. പി.ആർ.ഒ.: പ്രതീഷ് ശേഖർ.
Adjust Story Font
16

