Quantcast

മമ്മുട്ടിയും പാർവ്വതിയും ഒന്നിക്കുന്ന 'പുഴു ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എസ്.ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത് ഹർഷാദാണ്

MediaOne Logo

Web Desk

  • Published:

    18 Sep 2021 3:33 PM GMT

മമ്മുട്ടിയും പാർവ്വതിയും ഒന്നിക്കുന്ന പുഴു  സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
X

മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പുഴു' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈയ്യിൽ തോക്കുമായി വാഹനത്തിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

എസ്.ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത് ഹർഷാദാണ്. ഷറഫ്-സുഹാസ് കൂട്ടുകെട്ടാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആഷിഖ് അബുവിൻ്റെ വൈറസ് സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പുഴു'.

നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ സിനിമാസാണ് ചിത്രത്തിൻ്റെ സഹനിർമ്മാണവും വിതരണവും.തേനി ഈശ്വറാണ് ക്യാമറ.

TAGS :

Next Story