'ഗ്രാമവൃക്ഷത്തിലെ കുയിൽ' വീണ്ടും പ്രദർശനത്തിന്
ഗായകനും സംഗീത സംവിധായകനുമായ ശ്രീവല്‍സന്‍ ജെ. മേനോനാണ് കുമാരനാശാന്റെ വേഷത്തിലെത്തുന്നത്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജെ.സി ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ച കെ.പി കുമാരന്‍റെ സിനിമ 'ഗ്രാമവൃക്ഷത്തിലെ കുയില്‍' കുമാരനാശാന്‍റെ നൂറാം ചരമവാര്‍ഷികത്തിന് വീണ്ടും തീയേറ്ററുകളിലെത്തുന്നു. 2022 ഏപ്രിലില്‍ റിലീസ് ചെയ്ത സിനിമ 2024 ജനുവരി 16,17,18 തീയതികളിലാണ് വീണ്ടും പ്രദർശനത്തിന് എത്തുന്നത്.
ഗായകനും സംഗീത സംവിധായകനുമായ ശ്രീവല്‍സന്‍ ജെ. മേനോനാണ് കുമാരനാശാന്റെ വേഷത്തിലെത്തുന്നത്. കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ വേഷത്തില്‍ ഗാര്‍ഗി അനന്തനും സുഹൃത്ത് മൂര്‍ക്കോത്ത് കുമാരന്റെ വേഷത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമനും അഭിനയിക്കുന്നു.
മഹാകവി കുമാരനാശാന്‍റെ ജീവിതം പ്രമേയമാക്കിയ ആദ്യത്തെ സിനിമയാണ് ഗ്രാമവൃക്ഷത്തിലെ കുയില്‍. ആശാന്‍റെ ആത്മകഥാ കാവ്യത്തിന്‍റെ പേരില്‍ അവതരിക്കുന്ന സിനിമ ഇതുവരെ അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത ആ അതുല്യ കവിയുടെ ജീവിതവഴികള്‍ പിന്തുടരുന്ന ചിത്രം കൂടിയാണ്.
Adjust Story Font
16

