Quantcast

'ഹൃദയം' ഇനി ഒ.ടി.ടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2022-08-30 12:27:31.0

Published:

13 Feb 2022 1:47 PM GMT

ഹൃദയം ഇനി ഒ.ടി.ടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു
X

തിയറ്ററുകൾ ആഘോഷമാക്കിയ വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയം' ഇനിമുതൽ ഒ.ടി.ടിയിൽ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശൻ രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന

വേഷങ്ങളിൽ എത്തിയ ഹൃദയം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് പുറത്തിറങ്ങുക. ഈ മാസം പതിനെട്ടിനാണ് ഹൃദയത്തിന്റെ ഒ.ടി.ടി റിലീസ്.




കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം നിർമ്മിച്ചത് മെരിലാൻഡ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ്. ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളാണ് സിനിമയുടെ മുഖ്യാകര്‍ഷണം. തിയേറ്ററിലെത്തി 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുന്നത്. കോവിഡ് മൂലം ചിത്രം തിയേറ്ററില്‍ കാണാന്‍ കഴിയാതിരുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഹൃദയത്തിന്‍റെ ഒടിടി റിലീസ്.

News Summary : Hridayam in OTT; Release date announced

TAGS :

Next Story