Quantcast

ഹൃദയം കവര്‍ന്ന് 'ദര്‍ശന'; പ്രണവിന്‍റെ 'ഹൃദയ' ത്തിലെ ആദ്യ ഗാനം പുറത്ത്

സം​ഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    25 Oct 2021 2:05 PM GMT

ഹൃദയം കവര്‍ന്ന് ദര്‍ശന; പ്രണവിന്‍റെ ഹൃദയ ത്തിലെ ആദ്യ ഗാനം പുറത്ത്
X

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ ആദ്യ​ ഗാനം പുറത്ത്. സം​ഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന 'ദർശന' എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറങ്ങിയത്. നേരത്തെ തന്നെ ​ഗാനത്തിന്റെ ടീസർ ആരാധകർ ഏറ്റെടുത്തിരുന്നു.

അരുൺ ആലാട്ടിന്റെ വരികൾ‌ക്ക് ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീതം. സം​ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്‍റേതാണ്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിലാണ് നിര്‍വഹിക്കുന്നത്.

TAGS :

Next Story