കോമഡിയാണോ? ജഗദീഷും ഇന്ദ്രൻസും ഒരിമിക്കുന്ന പരിവാർ
ബിജിപാലിന്റെ സംഗീതത്തിന് സന്തോഷ് വർമ രചന നിർവഹിക്കുന്നു

ജഗദീഷ്, ഇന്ദ്രൻസ് എന്നിവർ ഒന്നിക്കുന്ന ചിത്രം പരിവാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉത്സവ് രാജീവും ഫഹദ് നന്ദുവും ചേർന്നാണ് രചനയും സംവിധാനവും. കോമഡി ട്രാക്കിലാണ് ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തരുന്ന സൂചന.
ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പികെയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പ്രശാന്ത് അലക്സാണ്ടർ, എ. രാജേന്ദ്രൻ, മീനാ രാജ്, ഋഷികേശ്, ഭാഗ്യ ജയേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബിജിപാലിന്റെ സംഗീതത്തിന് സന്തോഷ് വർമ രചന നിർവഹിക്കുന്നു
ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ശോഭന വെട്ടിയാർ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, അശ്വത്ത് ലാൽ, ഹിൽഡ സാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ഒരു ക്ലീൻ എന്റർടൈനറായ ‘പരിവാറിന്റെ’ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. എഡിറ്റിംഗ്: വി.എസ്. വിശാൽ, കലാ സംവിധാനം: ഷിജി പട്ടണം, ചമയം: പട്ടണം ഷാ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, സ്റ്റണ്ട് കൊറിയോഗ്രഫി: മാഫിയ ശശി, സൗണ്ട് ഡിസൈൻ: എം.ആർ. കരുണ്‍ പ്രസാദ്, പി ആർ ഒ:എ എസ് ദിനേശ്, അരുൺ പൂക്കാടൻ.
സുധീർ അമ്പലപ്പാടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബൂഷൻസും ശ്രീ പ്രിയ കമ്പൈൻസും ചേർന്ന് വിതരണം ചെയ്യുന്ന ചിത്രം മാർച്ച് ഏഴിന് തിയേറ്ററുകളിലെത്തും.
Adjust Story Font
16

