മലയാളത്തിലും തമിഴിലുമായി ജോജു ജോര്‍ജ്ജിന്റെ ആക്ഷന്‍ ചിത്രം: 'കള്‍ട്ട്'

അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

MediaOne Logo

Web Desk

  • Updated:

    2021-10-22 15:05:11.0

Published:

22 Oct 2021 2:57 PM GMT

മലയാളത്തിലും തമിഴിലുമായി ജോജു ജോര്‍ജ്ജിന്റെ ആക്ഷന്‍ ചിത്രം: കള്‍ട്ട്
X

ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം തമിഴ് ഭാഷകളിലായി സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന 'കള്‍ട്ട്' ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി. ആക്ഷനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തില്‍ ജോജു ജോര്‍ജ്ജിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്‌കിന്‍, 'സര്‍പട്ട പരമ്പരൈ' യിലെ ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീര്‍, സഞ്ജന നടരാജന്‍, അനന്യ രാമപ്രസാദ്, മൂന്നാര്‍ രമേശ്, രാക്ഷസന്‍, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ് തുടങ്ങിയവരും അഭിനയിക്കുന്നു.

കാര്‍ത്തിക്ക് സുബ്ബരാജ്-ചിയാന്‍ വിക്രം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, നിവിന്‍ പോളിയുടെ തുറമുഖം എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് ഡയറക്ടറായ സൂപ്പര്‍ സുബ്ബരായയുടെ മകനും സ്റ്റണ്ട് മസ്റ്ററുമായ ദിനേശാണ് കള്‍ട്ടിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ജഗമേ തന്തിരം, പറവ, ഈട, സര്‍വം താളമയം എന്നീ ചിത്രങ്ങളുടെയും സ്റ്റണ്ട് ഡയറക്ടറായിരുന്നു ദിനേശ്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. രചന- സഫര്‍ സനല്‍, രമേഷ് ഗിരിജ. പോസ്റ്റര്‍ ഡിസൈന്‍സ്- അമല്‍ ജോസ്, വാര്‍ത്താ പ്രചരണം- മഞ്ജു ഗോപിനാഥ്.

TAGS :

Next Story