കാവലായി തമ്പാൻ; സുരേഷ് ഗോപി ചിത്രം കാവലിന്റെ ടീസർ പുറത്തിറങ്ങി

നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25 ന് തിയേറ്ററിലെത്തും.

MediaOne Logo

Web Desk

  • Updated:

    2021-11-22 11:46:03.0

Published:

22 Nov 2021 11:43 AM GMT

കാവലായി തമ്പാൻ; സുരേഷ് ഗോപി ചിത്രം കാവലിന്റെ ടീസർ പുറത്തിറങ്ങി
X

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന കാവലിന്റെ ടീസർ പുറത്തിറങ്ങി. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25 ന് തിയേറ്ററിലെത്തും. ഗുഡ് വിൽ എന്റർടെയ്മന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിക്കുന്നത്.

ചിത്രം കേരളത്തിൽ മാത്രം റിലീസിനെത്തുന്നത് 220 തിയേറ്ററുകളിലാണ്. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കറിന്റെ മകൻ നിഥിന്റെ രണ്ടാമത്തെ ചിത്രമാണ് കാവൽ. മമ്മൂട്ടി നായകനായ കസബയായിരുന്നു ആദ്യ ചിത്രം. ചിത്രത്തിൽ സുരേഷ്ഗോപിക്കൊപ്പം രഞ്ജി പണിക്കരും പ്രധാന വേഷത്തിലുണ്ട്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവർ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. ഛായഗ്രഹണം നിഖിൽ എസ് പ്രവീൺ. സുരേഷ് ഗോപിയുടെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം ലേലം2 നിഥിൻ തന്നെയാണ് സംവിധാനം ചെയ്യുന്നത്.

TAGS :

Next Story