ഇന്ത്യൻ 3 സംഭവിച്ചേക്കാം, തുറന്നുപറഞ്ഞ് ഉദയനിധി സ്റ്റാലിൻ
2024 ഏപ്രിലിലാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. സ്വാതന്ത്ര്യ സമര സേനാനി സേനാപതിയായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്.

ഉലകനായകൻ കമൽഹാസൻ നായകനായി എത്തിയ ഇന്ത്യൻ ചിത്രത്തിന്റെ മുന്നാം ഭാഗം ഉണ്ടായേക്കാമെന്ന് നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ. ഉദയനിധിയുടെ ഏറ്റവും പുതിയ ചിത്രമായ മാമന്നന്റെ പ്രെമോഷന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിന് ഇനി 20 ദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് ബാക്കിയുള്ളത്. നിലവിൽ ശങ്കർ ശങ്കറിന്റെ കൈവശം ഉപയോഗിക്കാത്ത ദൃശ്യങ്ങൾ ഉണ്ടെന്നും 'ഇന്ത്യൻ 3'യെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
എന്നാൽ ഇതുവരെ ഔദ്യോഗികമായി ചിത്രത്തിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. 2024 ഏപ്രിലിലാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. സ്വാതന്ത്ര്യ സമര സേനാനി സേനാപതിയായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന 'ഇന്ത്യൻ 2'ൽ കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, ഡൽഹി ഗണേഷ്, ബോബി സിംഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതം.
നേരത്തെ ചിത്രത്തിലെ രംഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ട കമൽ സംവിധായകൻ ശങ്കറിന് ആഡംബരവാച്ച് സമ്മാനമായി നൽകിയിരുന്നു. പ്രധാന ഭാഗങ്ങൾ കണ്ടതിനു ശേഷം ഒരു കുറിപ്പും കമൽ ഹാസൻ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ കമൽഹാസൻ അഭിനയിക്കേണ്ട ഭാഗങ്ങൾ പൂർത്തീകരിച്ചതായിട്ടാണ് റിപ്പോർട്ട്.ഇന്ത്യൻ 2 ൻറെ പ്രധാന ഭാഗങ്ങൾ ഇന്ന് കണ്ടു, ഷങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ശങ്കറിൻറെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന കാലഘട്ടമാണിത്. കൂടുതൽ ഉയരങ്ങൾ ഇനിയും താണ്ടണം എന്നുമാണ് കമൽഹാസൻ ട്വീറ്റ് ചെയ്തത്.
2020 ഫെബ്രുവരിയിൽ ഇന്ത്യൻ 2 ന്റെ സെറ്റിലുണ്ടായ ഒരപകടത്തിൽ 2 പേർ മരണപ്പെട്ടിരുന്നു. തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ഇന്ത്യൻ നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്.1996 ലെ ഓസ്‌കാർ പുരസ്‌കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻഡ്രി കൂടിയായിരുന്നു സിനിമ. ചിത്രത്തിലെ അഭിനയം കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്തു.
Adjust Story Font
16

