Quantcast

കാഞ്ചന 3 താരം അലക്സാന്റ്ര ജാവി തൂങ്ങി മരിച്ച നിലയിൽ

രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ ഗോവയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2021-08-23 09:18:36.0

Published:

23 Aug 2021 1:45 PM IST

കാഞ്ചന 3 താരം അലക്സാന്റ്ര  ജാവി തൂങ്ങി മരിച്ച നിലയിൽ
X

രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയും റഷ്യൻ മോഡലുമായ അലക്സാന്റ്ര ജാവിയെ ഗോവയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 24 വയസാണ് പ്രായം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രണയം തകർന്നതിനെ തുടർന്ന് നടി വിഷാദത്തിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. നടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. റഷ്യന്‍ സ്വദേശിയായ അലക്‌സാന്റ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡന പരാതിയും നല്‍കിയിരുന്നു.

ഈ കേസിൽ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ജാവിയുടെ മരണത്തിൽ ഈ ഫോട്ടോഗ്രാഫറേയും ചോദ്യം ചെയ്‌തേക്കും. 2019ൽ റിലീസ് ചെയ്ത ചിത്രമാണ് കാഞ്ചന 3.

Next Story