Quantcast

സ്‌ക്രീനിൽ ഇന്ദിരാഗാന്ധിയാവാൻ റെഡിയായി കങ്കണ; 'എമർജൻസി' ഫസ്റ്റ്ലുക്ക് മേക്കിങ് വീഡിയോ പുറത്ത്

കേന്ദ്ര കഥാപാത്രമായ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിൻറെ കഥയും സംവിധാനവും നിർമ്മാണവും കങ്കണ തന്നെയാണ് നിർവ്വഹിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-07-18 12:25:39.0

Published:

18 July 2022 5:49 PM IST

സ്‌ക്രീനിൽ ഇന്ദിരാഗാന്ധിയാവാൻ റെഡിയായി കങ്കണ; എമർജൻസി ഫസ്റ്റ്ലുക്ക് മേക്കിങ് വീഡിയോ പുറത്ത്
X

ബോളിവുഡ് നടി കങ്കണ റണൗത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്ന ചിത്രമാണ് 'എമർജൻസി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫസ്റ്റ് ലുക്കിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ഫസ്റ്റ് ലുക്കിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ദിരാ ഗാന്ധിയെ അതേ പടി പകർത്തിയതു പോലുള്ള കങ്കണയുടെ ഗംഭീര ലുക്കിന് പിന്നിൽ ഓസ്‌കാർ പുരസ്‌കാര ജേതാവായ ഡേവിഡ് മലിനോവ്‌സ്‌കിയാണ്.

കേന്ദ്ര കഥാപാത്രമായ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിൻറെ കഥയും സംവിധാനവും നിർമ്മാണവും കങ്കണ തന്നെയാണ് നിർവ്വഹിക്കുന്നത്. സ്‌ക്രീനിൽ ഇന്ദിരയായി പൂർണ്ണതയോടെ പ്രത്യക്ഷപ്പെടുന്നതിനൊപ്പം സംവിധായികയെന്ന നിലയിലുള്ള ഇടപെടലുകളും വീഡിയോയിൽ കാണാം.

റിതേഷ് ഷായാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജി.വി പ്രകാശാണ് സം?ഗീത സംവിധാനം. മണികർണികക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എമർജൻസി. കങ്കണ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ൽ പുറത്തെത്തിയ മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസിയായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. എന്നാൽ ഇത് കൃഷ് ജഗർലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത്.

ഇതിനോടകം തന്നെ നിരവധി പ്രമുഖർ കങ്കണയുടെ മേക്കോവറിനെ പ്രശംസിച്ച് രംഗത്ത് വന്നു കഴിഞ്ഞു. തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് 'ഗംഭീരം' എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

TAGS :

Next Story