Quantcast

ഡയാന മേക്കോവറില്‍ ഞെട്ടിച്ച് സ്റ്റെവാര്‍ട്ട്; സ്പെന്‍സറിന്‍റെ ടീസര്‍ പുറത്തിറങ്ങി

ചിത്രത്തില്‍ ചാള്‍സ് രാജകുമാരനായി എത്തുന്നത് ജാക്ക് ഫര്‍തിങ്ങാണ്.

MediaOne Logo

Web Desk

  • Published:

    27 Aug 2021 4:02 PM GMT

ഡയാന മേക്കോവറില്‍ ഞെട്ടിച്ച് സ്റ്റെവാര്‍ട്ട്; സ്പെന്‍സറിന്‍റെ ടീസര്‍ പുറത്തിറങ്ങി
X

ഡയാന രാജകുമാരിയുടെ ജീവിത കഥ പറയുന്ന സ്‌പെന്‍സറിന്റെ ടീസര്‍ പുറത്തിറങ്ങി. വിവാഹശേഷമുള്ള ഡയാന രാജകുമാരിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഡയാനയായി വേഷമിട്ടിരിക്കുന്നത് ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ടും ചാള്‍സ് രാജകുമാരനായി എത്തുന്നത് ജാക്ക് ഫര്‍തിങ്ങുമാണ്.

ഡയാന രാജകുമാരിയുടെ കൊട്ടാര ജീവിതത്തിലെ ഒരു പ്രത്യേക കാലത്തെ കുറിച്ചുള്ള ചിത്രത്തിന്‍റെ ഒരു മിനിറ്റ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. സ്റ്റീവന്‍ നൈറ്റ് എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാബ്ലോ ലറെയ്‌നാണ്. തിമോത്തി സ്പാള്‍, സീന്‍ ഹാരിസ്, സാലി ഹോകിന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട് ചിത്രമാണ് സ്‌പെന്‍സര്‍. നവംബര്‍ അഞ്ചിന് തിയറ്റര്‍ റിലീസായാണ് ചിത്രം എത്തുന്നത്.

TAGS :

Next Story