Quantcast

ആടിയും പാടിയും മഞ്ജുവും കൂട്ടരും; ലളിതം സുന്ദരത്തിലെ വീഡിയോ ഗാനം

ബി.കെ.ഹരിനാരായണന്‍റെ വരികൾക്ക് ബിജിബാൽ ഈണമൊരുക്കിയ ഗാനം നജിം അർഷാദാണ് ആലപിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    4 March 2022 5:01 PM IST

ആടിയും പാടിയും മഞ്ജുവും കൂട്ടരും; ലളിതം സുന്ദരത്തിലെ വീഡിയോ ഗാനം
X

മഞ്ജു വാര്യരെ നായികയാക്കി സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്ത 'ലളിതം സുന്ദരം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'മേഘജാലകം തുറന്നു നോക്കിടുന്നുവോ…'എന്ന ഗാനമാണ് മഞ്ജുവിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ബി.കെ.ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാൽ ഈണമൊരുക്കിയ ഗാനം നജിം അർഷാദാണ് ആലപിച്ചിരിക്കുന്നത്.

മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. പ്രമോദ് മോഹനാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

ബിജുമേനോന്‍, സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഈ മാസം പ്രേക്ഷകരിലെത്തും.

TAGS :

Next Story