Quantcast

'നാ റെഡി'; ഇത് സൂചന, ബാക്കി ദളപതിയുടെ പിറന്നാളിന്

ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'ലിയോ' എത്തും

MediaOne Logo

Web Desk

  • Published:

    20 Jun 2023 12:50 PM GMT

Leo song Naa Ready promo: Here’s a glimpse of Vijay’s birthday treat to fans
X

വിജയ് ചിത്രങ്ങളുടെ റിലീസ് സൗത്ത് ഇന്ത്യൻ സിനിമകളുടെ ആഘോഷ ദിവസമാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകൾക്കും വൻ വരവേൽപ്പാണ് ലഭിക്കുക. ഇപ്പോഴിതാ. ലിയോയിൽ നിന്നുള്ള ആദ്യ സിംഗിൾ ആയ ''നാ റെഡി'' യുടെ പ്രൊമോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

'നാ റെഡി' എന്ന ഗാനം വിജയ് തന്നെ ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ പൂർണ രൂപം വിജയിയുടെ 49-ാം പിറന്നാൾ ദിനത്തിൽ പുറത്തുവിടും. പാട്ടിന്റെ പ്രമോയ്ക്ക് തന്നെയ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാർ പിന്നിട്ടു.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിക്കുന്നത്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു . ഡി ഓ പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, ആർട്ട് : എൻ. സതീഷ് കുമാർ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്,രത്‌നകുമാർ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാം കുമാർ ബാലസുബ്രഹ്മണ്യൻ. ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ലിയോ എത്തും.

TAGS :

Next Story