ബ്ലാസ്റ്റിന്റെ വിതരണം മാജിക് ഫ്രെയിംസിന്; തിയേറ്ററുകളിൽ കൈയ്യടി
ബ്ലാസ്റ്റിൻ്റെ കേരളത്തിലെ തിയേറ്റർ വിതരണം ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ് റിലീസാണ് ഏറ്റെടുത്ത് സംസ്ഥാനത്ത് പുറത്തിറക്കിയത്

ആക്ഷൻ-ത്രില്ലർ ചിത്രം സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തു.
അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. ബ്ലാസ്റ്റിൻ്റെ കേരളത്തിലെ തിയേറ്റർ വിതരണം മാജിക് ഫ്രെയിമുമായി ചേർന്നാണ്. ആഗോള റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ഫാമിലി എന്റർടെയ്നറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ എത്തുന്ന ആളുകളും പിന്നീടുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കളക്ഷനിലും ചിത്രം നേട്ടം കൊയ്യുന്നുണ്ട്. ആദ്യ ദിന കളക്ഷനായി 1 കോടിയോളം ചിത്രം നേടിയെന്നാണ് പറയുന്നത്. വരും ദിവസങ്ങളിൽ കളക്ഷൻ ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്.
അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എജിഎസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്. വാര്‍ത്താ പ്രചാരണം : ബ്രിംഗ്ഫോര്‍ത്ത്
Adjust Story Font
16

