Quantcast

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മമ്മൂട്ടി; ആരാധകരെ ആശയക്കുഴപ്പത്തിലാക്കി ക്യാരക്ടർ ലുക്ക് പോസ്റ്റർ

തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-08 11:44:58.0

Published:

8 Nov 2022 11:22 AM GMT

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മമ്മൂട്ടി; ആരാധകരെ ആശയക്കുഴപ്പത്തിലാക്കി ക്യാരക്ടർ ലുക്ക് പോസ്റ്റർ
X

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ആരാധകർ ആശയക്കുഴപ്പത്തിലായത്. പിന്നീട് പോസ്റ്ററിൽ 'മാത്യു ദേവസ്സി' എന്ന പേര് ശ്രദ്ധിച്ചപ്പോളാണ് കാര്യം ഏതാണ്ട് വ്യക്തമായത്. മമ്മൂട്ടി - ജിയോ ബേബി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാതൽ ദ കോർ എന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പോസ്റ്ററാണിത്.

തീക്കോയി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന മാത്യു ദേവസ്സി എന്ന ഇടതുപക്ഷ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത്.

രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സിനിമയാണോ പ്രണയ ചിത്രമാണോ എന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ആരാധകർ. 'കാതൽ - ദി കോർ' എന്ന ചിത്രത്തിൽ തമിഴ് താരം ജ്യോതികയാണ് നായികയായെത്തുന്നത്. നടി സെറ്റിൽ ജോയിൻ ചെയ്തതായാണ് സൂചന. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്നത്. മലയാളത്തിൽ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത 'സീതാ കല്യാണം' എന്ന ചിത്രത്തിലാണ് ജ്യോതിക മുമ്പ് അഭിനയിച്ചത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ - ദി കോർ' ഒരു ഫാമിലി ഡ്രാമയാണ്. മമ്മൂട്ടി നായകനായ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എഴുത്തുകാരായ ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ്. സാലു കെ തോമസ് ഛായാഗ്രഹണവും എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസും നിർവഹിക്കും. മാത്യൂസ് പുളിക്കനാണ് 'കാതൽ-ദി കോർ' എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം. കല- ഷാജി നടുവിൽ

TAGS :

Next Story