Quantcast

ആരാധകരെ ആവേശത്തിലാക്കി 'ഭീഷ്മവർധൻ': സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്‌

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഒരു സംഘട്ടനരംഗത്തിന്‍റെ ചിത്രീകരണമാണ് പോസ്റ്ററില്‍.

MediaOne Logo

Web Desk

  • Published:

    7 Sept 2021 9:55 PM IST

ആരാധകരെ ആവേശത്തിലാക്കി ഭീഷ്മവർധൻ:  സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്‌
X

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഒരു സംഘട്ടനരംഗത്തിന്‍റെ ചിത്രീകരണമാണ് പോസ്റ്ററില്‍.

'ബിഗ് ബി' പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നതിനെത്തുടര്‍ന്നാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാന്‍ അമല്‍ നീരദ് തീരുമാനിച്ചത്.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സുഷിന്‍ ശ്യാം ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍ പി ടി. അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ ജെ മുരുകന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു. വസ്ത്രാലങ്കാരം സമീറ സനീഷ്. സൗണ്ട് ഡിസൈന്‍ തപസ് നായക്. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. പബ്ലിസിറ്റി സ്റ്റില്‍സ് ഷഹീന്‍ താഹ. പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ്‍മങ്ക്സ്

TAGS :

Next Story